Quantcast

60 വയസ്സ് കഴിഞ്ഞ വിദേശികൾക്കും ഇനി വിസ പുതുക്കാം: ഒമാൻ തൊഴിൽ മന്ത്രാലയം

ജനുവരി 23 മുതൽ നിയമം പ്രാബല്യത്തിൽ വന്നതായും തൊഴിൽ മന്ത്രാലയം

MediaOne Logo

Web Desk

  • Published:

    26 Jan 2022 5:35 PM GMT

60 വയസ്സ് കഴിഞ്ഞ വിദേശികൾക്കും ഇനി വിസ പുതുക്കാം: ഒമാൻ തൊഴിൽ മന്ത്രാലയം
X

ഒമാനിൽ 60 വയസ്സ് കഴിഞ്ഞ വിദേശികൾക്കും ഇനി വിസ പുതുക്കാമെന്നും ജനുവരി 23 മുതൽ നിയമം പ്രാബല്യത്തിൽ വന്നതായും തൊഴിൽ മന്ത്രാലയം അറിയിച്ചു. 60വയസ് കഴിഞ്ഞ നിരവധി വിദേശ തൊഴിലാളികൾക്ക് ആശ്വാസമാകുന്ന പ്രഖ്യാപനമാണിത്. വിസപുതുക്കാൻ കഴിയാതെ നിരവധി ആളുകൾ പ്രയാസത്തിലായിരുന്നു. പല ആളുകളും 60 വയസ് കഴിയുന്നതോടെ നാട്ടിലേക്ക് തിരിച്ചിരുന്നു. ഇത്തരം പരിചയമുള്ള ആളുകളെ വിവിധ കമ്പനികളെ ആവശ്യമായിരുന്നുവെങ്കിലും വിസ പുതുക്കാൻ സാധിച്ചിരുന്നില്ല.

കഴിഞ്ഞ വർഷം ഒക്ടോബർ മുതലാണ് 60 വയസ്സ് പൂർത്തിയായ വിദേശികൾക്ക് വിസ പുതുക്കി നൽകുന്നത് തൊഴിൽ മന്ത്രാലയം നിർത്തിവെച്ചത്. നിരവധി പേർക്ക് മൂന്ന് മാസത്തിനിടെ വീസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് തൊഴിൽ നഷ്ടമായി നാട്ടിലേക്ക് മടങ്ങേണ്ടിവന്നിരുന്നു.

The Ministry of Labor has announced that foreigners over the age of 60 in Oman can now renew their visas and the law came into effect on January 23.

TAGS :

Next Story