ഒമാനിൽ റമദാൻ മാസത്തിലെ സമയക്രമം തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു
സർക്കാർ മേഖലയിൽ ‘ഫ്ലെക്‌സിബിൾ’ രീതി അനുസരിച്ചായിരിക്കും ജോലി സമയം
മസ്കത്ത്: ഒമാനിൽ റമദാൻ മാസത്തിലെ സർക്കാർ, സ്വകാര്യമേഖലയിലെ സമയക്രമം തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. സർക്കാർ മേഖലയിൽ ‘ഫ്ലെക്‌സിബിൾ’ രീതി അനുസരിച്ചായിരിക്കും ജോലി സമയം.
ഒമാനിൽ സ്വകാര്യ മേഖലയിലെ മുസ്ലിം ജീവനക്കാർ ദിവസവും ആറ് മണിക്കൂർ ജോലി ചെയ്യണം. ആഴ്ചയിൽ 30 മണിക്കൂറിൽ കൂടരുതെന്നും നിർദ്ദേശമുണ്ട്.‘ ഫ്ലെക്‌സിബിൾ’ സംവിധാനം അനുസരിച്ച് സർക്കാർ മേഖലയിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് രണ്ടുമണി വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം.
എന്നാൽ, യൂനിറ്റ് മേധാവികൾക്ക് രാവിലെ ഏഴു മുതൽ ഉച്ചക്ക്12, എട്ട് മുതൽ ഉച്ചക്ക് ഒരുമണി, ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി, രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് എന്നിങ്ങനെയുള്ള തൊഴിൽ സമയക്രമം അനുസരിച്ച് തീരുമാനിക്കാവുന്നന്നതാണെന്നും അധികൃതർ അറിയിച്ചു.
തൊഴിൽ യൂനിറ്റിന്‍റെ പ്രവർത്തനത്തെ ബാധിക്കാത്ത വിധത്തിൽ വിദൂര ജോലിയും നടപ്പാക്കാം. അേതസമയം, സ്ഥാപനത്തിലെ ഹാജർ നില 50 ശതമാനത്തിൽ കുറയരുതെന്നും അധികൃതർ പറഞ്ഞു.
Adjust Story Font
16