മസ്‌കത്ത് ഫെസ്റ്റിവൽ തിരിച്ച് വരുന്നു
കോവിഡ് പശ്ചാത്തലത്തിലാണ് കഴിഞ്ഞ വർഷം ഫെസ്റ്റിവൽ ഒഴിവാക്കിയത്
ഒമാനിലെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയായ മസ്‌കത്ത് ഫെസ്റ്റിവൽ തിരിച്ചു വരുന്നു. രണ്ടു വർഷമായി നിർത്തിവച്ച മസ്‌കത്ത് ഫെസ്റ്റിവൽ 2022 ജനുവരിയിൽ അരങ്ങേറും. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മസ്‌കത്ത് ഫെസ്റ്റിവൽ നടന്നിരുന്നില്ല. എല്ലാ വർഷവും ജനുവരി - ഫെബ്രുവരി മാസങ്ങളിലാണ് മസ്‌കത്ത് ഫെസ്റ്റിവൽ അരങ്ങേറുന്നത്. കോവിഡ് പശ്ചാത്തലത്തിലാണ് കഴിഞ്ഞ വർഷം ഫെസ്റ്റിവൽ ഒഴിവാക്കിയത്. മുൻ വർഷം സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ മരണത്തെ തുടന്നു മസ്‌കത്ത് ഫെസ്റ്റിവൽ ഒഴിവാക്കുകയായിരുന്നു.
ചരിത്രവും പാരമ്പര്യവും കലകളും ഭക്ഷണവും ആഘോഷിക്കുന്ന ഒമാനിലെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയായ മസ്‌കത്ത് ഫെസ്റ്റിവൽ 2022 തുടക്കത്തിൽ വിപുലമായ രീതിയിൽ നടത്തുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ എൻജിനീയർ ഇസാം ബിൻ സൗദ് അൽ സെദ്ജലി അറിയിച്ചു. ഫെസ്റ്റിവൽ സമ്പന്നമാക്കാൻ വിവിധ പരിപാടികൾ ഒരുങ്ങുന്നുണ്ട്. പുതിയ ഇവൻറുകളും മറ്റും മസ്‌കത്ത് ഫെസ്റ്റിവൽ 2022 പരിചയപ്പെടുത്തും. പരിപാടികൾ വിജയകരമാക്കാൻ തന്റെ ടീം നിലവിൽ നിരവധി സ്ഥാപനങ്ങളുടെ പങ്കാളികളുമായി ചർച്ച നടത്തിവരികയാണെന്നും ഇസാം ബിൻ സൗദ് അൽ സെദ്ജലി പറഞ്ഞു.
Adjust Story Font
16