ഒമാനിൽ അവയവദാനത്തിന് സന്നദ്ധതയറിയിച്ചവരുടെ എണ്ണം വർധിച്ചു
ഇതുവരെ 12,000 പേരാണ് അവയവദാനത്തിനായി രജിസ്റ്റർ ചെയ്തത്
മസ്കത്ത്: മരണശേഷം അവയവ ദാനത്തിന് സന്നദ്ധതയറിയിച്ചവരുടെ എണ്ണം ഒമാനിൽ വർധിച്ചു. ഇതുവരെ 12,000 പേരാണ് അവയവദാനത്തിനായി രജിസ്റ്റർ ചെയ്തത്. ഒമാനിൽ കഴിഞ്ഞ വർഷം 19 വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയയും 11 കരൾ മാറ്റിവെക്കൽ ശസത്രക്രിയയും വിജയകരമായി പൂർത്തിയാക്കിയിരുന്നു.
ഒമാനിൽ അവയവങ്ങളും കോശങ്ങളും ദാനം ചെയ്യുന്നതിനുള്ള കരട് നിയമം അവസാനഘട്ടത്തിലാണ്. ഈ നിയമം നടപ്പാവുന്നതോടെ അവയവദാനവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളും വ്യവസ്ഥകളുമുണ്ടാകും. വെയിറ്റിംങ് ലിസ്റ്റിലുള്ള രോഗികൾക്ക് അർഹതപ്പെട്ട രീതിയിൽ അവയവങ്ങൾ നൽകും.
മഷ്തിഷ്‌ക മരണ ശേഷം ബന്ധുക്കളുടെ സമ്മത പ്രകാരമാണ് അവയവദാനം നടത്തുന്നത്. ഇപ്രകാരം കഴിഞ്ഞ വർഷം രണ്ടും ഈ വർഷം ഇതുവരെ മൂന്നു പേരുടേയും സമ്മതം ലഭിച്ചതായും നാഷനൽ പ്രോഗ്രാം ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ ഡോ. ഖാസിം ബിൻ മുഹമ്മദ് അൽ ജഹ്ദാമി പറഞ്ഞു. അവയവങ്ങൾ ദാനംചെയ്യാൻ 'ഷിഫ' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. അവയവദാനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കമ്യൂണിറ്റി അംഗങ്ങളെ ബോധവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ കാമ്പയിനും നടക്കുന്നുണ്ട്.
Adjust Story Font
16