ഒമാനില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തില്‍ 27.8 ശതമാനം വര്‍ധനവ്
വിവിധ ഗവര്‍ണറേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത സംരഭങ്ങങ്ങളില്‍ മസ്‌കത്താണ് ഒന്നാംസ്ഥാനത്ത്
മസ്‌കറ്റ്: ഒമാനില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തില്‍ 27.8 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം പറയുന്നത്.
ഈ വര്‍ഷം ഒക്ടോബര്‍ അവസാനം ചെറുകിട, ഇടത്തരം സംരംഭ വികസന അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങളുടെ എണ്ണം 60,340 ആണ്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 47,220 ആയിരുന്നു.
വിവിധ ഗവര്‍ണറേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത സംരഭങ്ങങ്ങളില്‍ മസ്‌കത്താണ് ഒന്നാംസ്ഥാനത്ത്. 20,422 സഥാപനങ്ങളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 29.2 ശതമാനത്തിന്റെ വര്‍ധനവാണ് രേഖെപടുത്തിയിട്ടുള്ളത്.
വടക്കന്‍ ബാത്തിനയില്‍ 9,508 സ്ഥാപനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തെക്കന്‍ ബാത്തിനയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ 4,613 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 30.9 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. 24.9 ശതമാനമായി ഉയര്‍ന്ന് 3,973 സ്ഥാപനങ്ങളാണ് വടക്കന്‍ ശര്‍ഖിയയില്‍ ഇത്തവണ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Adjust Story Font
16