കുവൈത്തിൽ നിന്നും ഒമാൻ സന്ദർശിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 40,000 കുവൈത്ത് ടൂറിസ്റ്റുകൾ ഒമാൻ സന്ദർശിച്ചതായി ഒമാൻ അംബാസഡർ ഡോ. സാലിഹ് അൽ-ഖറൂസി പറഞ്ഞു
മസ്കത്ത്: കുവൈത്തിൽ നിന്നും ഒമാൻ സന്ദർശിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 40,000 കുവൈത്ത് ടൂറിസ്റ്റുകൾ ഒമാൻ സന്ദർശിച്ചതായി ഒമാൻ അംബാസഡർ ഡോ. സാലിഹ് അൽ-ഖറൂസി പറഞ്ഞു. ദോഫാർ മേഖലയിലാണ് സന്ദർശകർ കൂടുതലും എത്തുന്നത്. ടൂറിസ്റ്റുകളെ ആകർഷിക്കാനായി നിരവധി പദ്ധതികളാണ് പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിൻറെ കീഴിൽ നടക്കുന്നത്. സെപ്തംബർ 21 വരെ നീണ്ടുനിൽക്കുന്ന ദോഫാർ ശരത്കാല സീസൺ ജൂൺ 21 ന് ആരംഭിക്കുമെന്ന് അൽ-ഖറൂസി പറഞ്ഞു
കഴിഞ്ഞ സീസണിൽ പത്ത് ലക്ഷം സന്ദർശകരാണ് പങ്കെടുത്തത്. കാലാവസ്ഥയിലെ പ്രത്യേകതകൾ കാരണം വർഷം മുഴുവൻ സന്ദർശകരെത്തുന്ന സ്ഥലമാണ് ഒമാൻ. രാജ്യത്തെ ടൂറിസം മേഖല ശക്തിപ്പെടുത്തുന്നതിന് കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിച്ചെടുക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16