ഒമാൻ എക്രോസ് ഏജസ് മ്യൂസിയം നാളെ തുറക്കും
മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്‍റെ രാജകീയ ഉത്തരവിനെ തുടർന്ന് 2015 ജൂലൈ 14ന് ആണ് പദ്ധതിക്ക് തറക്കല്ലിടുന്നത്.
മസ്കത്ത്: ഒമാന്‍റെ ചരിത്രത്തിലേക്ക് വാതിൽ തുറന്ന് 'ഒമാൻ എക്രോസ് ഏജസ് മ്യൂസിയം' നാളെ തുറക്കും. സുൽത്താനേറ്റിന്‍റെ വിവിധ ഘട്ടങ്ങളിലെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം പകർന്ന് നൽകുന്നതാണ് മ്യൂസിയം.
ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലെ മനാവിലായത്തിലുള്ള മ്യൂസിയം ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖാണ് നാടിനു സമർപ്പിക്കുക. മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്‍റെ രാജകീയ ഉത്തരവിനെ തുടർന്ന് 2015 ജൂലൈ 14ന് ആണ് പദ്ധതിക്ക് തറക്കല്ലിടുന്നത്.
ഗാലറികൾ, ലൈബ്രറി, ഓഡിറ്റോറിയം, കഫേകൾ, ഗവേഷണ ഇടങ്ങൾ എന്നിവയും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. ചരിത്രാതീത കാലത്തെ ആദ്യ കുടിയേറ്റക്കാരിൽ തുടങ്ങി ആധുനിക ഒമാന്‍റെ വിശേഷങ്ങളിലൂടെ കടന്നുപോകുന്ന കാഴ്ചകളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്.
വിവിധ കാലഘട്ടങ്ങളിലെ രാജവംശങ്ങൾ, നാഗരികതകൾ, ഒമാന്‍റെ മുന്നേങ്ങളും നേട്ടങ്ങളും സന്ദർശകർക്ക് ഇവിടെനിന്നും മനസിലാക്കാനാകും. അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ കീഴിൽ രാജ്യത്തിന്റെ ശ്രദ്ധേയമായ സാമ്പത്തിക, സാങ്കേതിക, രാഷ്ട്രീയ, സാമൂഹിക നവീകരണം പ്രവർത്തനങ്ങളുടെ നീണ്ട ചരിത്രമാണ് ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Adjust Story Font
16