Quantcast

ഒമാനിൽ നിന്ന് ഹജ്ജിന് പോകുന്ന 13,933 തീർത്ഥാടകർ നടപടികൾ പൂർത്തിയാക്കിയതായി ഒമാനി ഹജ്ജ് മിഷൻ അറിയിച്ചു

ഈ വർഷം ഒമാനിൽ നിന്ന് 14,000 തീർഥാടകർക്കാണ് ഹജ്ജിന് പോകാൻ അനുമതി കിട്ടിയിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    30 May 2024 6:53 PM GMT

ഒമാനിൽ നിന്ന് ഹജ്ജിന് പോകുന്ന 13,933 തീർത്ഥാടകർ നടപടികൾ പൂർത്തിയാക്കിയതായി ഒമാനി ഹജ്ജ് മിഷൻ അറിയിച്ചു
X

മസ്‌കത്ത്: ഈ വർഷം ഒമാനിൽ നിന്ന് ഹജ്ജിന് പോകുന്നവരിൽ 13,933 തീർത്ഥാടകർ നടപടികൾ പൂർത്തിയാക്കിയതായി ഒമാനി ഹജ്ജ് മിഷൻ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 28 തീർത്ഥാടകർ മാത്രമാണ് ഇനി ഹജ്ജിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബാക്കിയുള്ളതെന്ന് അധികൃതർ പറഞ്ഞു.

ഈ വർഷം ഒമാനിൽ നിന്ന് 14,000 തീർഥാടകർക്കാണ് ഹജ്ജിന് പോകാൻ അനുമതി കിട്ടിയിട്ടുള്ളത്. ഇതിൽ 13,500 ഒമാനികളും 250 അറബ് താമസക്കാരും 250 അറബ് ഇതര താമസക്കാരുമാണ് ഉൾപ്പെടുന്നത്. എറ്റവും കൂടുതൽ ആളുകൾ ഹജ്ജിന് പോകുന്നത് മസ്‌കത്ത് ഗവർണറേറ്റിൽ നിന്നാണ്. ആകെ തീർഥാടകരുടെ 20.77 ശതമാനവും ഇവിടെനിന്നുള്ളവരാണ്. കുറവ് തീർഥാടകരുള്ളത് അൽവുസ്തയിൽ നിന്നാണ്.

പ്രായം, കുടുംബ അവകാശം, മഹ്റം, സഹയാത്രികർ, ആവർത്തിച്ചുള്ള അപേക്ഷകൾ, ഹജ്ജിൻറെ തരം, ഏറ്റവും പ്രായം കൂടിയ വ്യക്തി, മരിച്ച വ്യക്തിയുടെ പേരിൽ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് അപേക്ഷകരിൽനിന്ന് വിശുദ്ധ കർമത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ആകെയുള്ള അപേക്ഷകരിൽ സ്ത്രീകൾ 49.9 ശതമാനവും പുരുഷന്മാർ 50.1ശതമാനവുമാണ്. 8,466 തീർഥാടകർ വിമാനമാർഗ്ഗവും 5,534 തീർഥാടകർ റോഡ് വഴിയുമാണ് ഹജ്ജിനായി ഒമാനിൽ നിന്ന് പോവുക.

TAGS :

Next Story