തേജ് ചുഴലികാറ്റ് നാശനഷ്ടങ്ങളില്ലാതെ ഒഴിഞ്ഞ് പോകുന്നതിന്‍റെ ആശ്വാസത്തിലാണ് ദോഫാറിലെ ജനങ്ങള്‍
തേജ് ചുഴലിക്കാറ്റ് ഒമാൻ തിരത്തേക്ക് എത്തിയപ്പോഴേക്കും ശക്തി ക്ഷയിച്ച് കാറ്റഗറി ഒന്നിലേക്ക് മാറിയിരുന്നു
സലാല: ഏറെ ഭീതി വിതച്ചെത്തിയ തേജ് ചുഴലികാറ്റ് നാശനഷ്ടങ്ങളൊന്നുമില്ലാതെ ഒഴിഞ്ഞ് പോകുന്നതിൻറെ ആശ്വാസത്തിലാണ് ദോഫാർ, അൽവുസ്ത ഗവർണറേറ്റിലെ ജനങ്ങൾ. ഇരു ഗവർണറേറ്റിലെയും വിവിധ വിലായത്തുകളിൽ കനത്ത മഴയാണ് ഇന്നും ഇന്നലെയും ലഭിച്ചത്. തേജ് ചുഴലിക്കാറ്റ് തിരത്തേക്ക് എത്തിയപ്പോഴേക്കും ശക്തി ക്ഷയിച്ച് കാറ്റഗറി ഒന്നിലേക്ക് മാറിയിരുന്നു.
ഇന്ന് രാവിലെയോടെയാണ് കാറ്റ് യമനിലെ അൽ മഹ്‌റ ഗവർണറേറ്റിൽ കരതൊട്ടത്. നിലവിൽ തേജ് ശക്തി കുറഞ്ഞ് ഉഷ്ണ മേഖലക്കാറ്റായിട്ടുണ്ട്. അൽ മഹ്‌റയിൽ റോഡുകൾ ഒലിച്ച പോവുകയും കമ്മ്യൂണിക്കേഷൻ സൗകര്യങ്ങൽ തകരാറിലാവുകയും ചെയ്തതായി ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. ദേഫാർ ഗവർണറേറ്റിലെ റഖ്യുത്, ധാൽക്യൂത്ത് സലാല തുടങ്ങിയ വിലായത്തുകളിൽ ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് റഖ്യൂത്ത് വിലായത്തിൽ. 256 മി.മീറ്റർ മഴയാണ് ലഭിച്ചത്.
നേരീയതോതിൽ തുടങ്ങിയ മഴ അർധ രാത്രിയൊടെയ ശക്തയാർജിക്കുകയായിരുന്നു. പലയിടത്തും വെള്ളകെട്ടുകളും രൂപപ്പെട്ടു. ഉൾപ്രദശേങ്ങളിലെ റോഡുകളിൽ വെള്ളം കയറി ചെറിയതോതിൽ ഗതഗത തടസ്സവും നേരിട്ടു. ചിലയിടങ്ങളിലെ വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അതേസമയം, വരും മണിക്കൂറുകളിലും ദോഫാർ, അൽവുസ്ത ഗവർണറേറ്റുകളിൽ മഴ തുടരുമെന്ന് ഒമാൻ കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. ദൽകൂത്തിലു റൈഖൂത്തിലും വിദ്യാഭ്യാസ സ്ഥപനങ്ങൾക്ക് ബുധനാഴ്ച കൂടി അവധിയായിരിക്കും. ചുഴലികാറ്റിനെ തുടർന്ന് നാശനഷ്ടങ്ങൾ നേരിട്ട ദോഫാർ ഗവറർണറേറ്റിലെ വിവിധ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
Adjust Story Font
16