ഒമാൻ ഭരണാധികാരിയുമായി ടാന്‍സാനിയൻ പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തും
ടാന്‍സാനിയൻ പ്രസിഡന്‍റിന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി റോയല്‍ ഒമാന്‍ പൊലീസ് മസ്‌കത്ത് നഗരത്തില്‍ മൂന്ന് ദിവസത്തെ പാര്‍ക്കിങ് നിയന്ത്രണം ഏർപ്പെടുത്തി
മസ്കത്ത്: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ടാന്‍സാനിയൻ പ്രസിഡന്‍റ് സമിയ സുലുഹു ഹസ്സൻ ഞായറാഴ്ച്ച ഒമാനിലെത്തും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കുമായി ടാന്‍സാനിയൻ പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങൾക്കുമിടയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനും സന്ദർശനം വഴിവെക്കും. ടാന്‍സാനിയൻ പ്രസിഡന്‍റിന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി റോയല്‍ ഒമാന്‍ പൊലീസ് മസ്‌കത്ത് നഗരത്തില്‍ ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തെ പാര്‍ക്കിങ് നിയന്ത്രണം ഏർപ്പെടുത്തി. ജൂണ്‍ 14 വരെയുള്ള ദിവസങ്ങളില്‍ ബുര്‍ജ് അല്‍ സഹ്‌വ റൗണ്ട് എബൗട്ട് മുതല്‍ സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റ് വരെയുള്ള ഭാഗങ്ങളില്‍ റോഡിന്‍റെ ഇരു വശങ്ങളിലും വാഹനം പാര്‍ക്ക് ചെയ്യരുതെന്ന് അധികൃതർ അറിയിച്ചു.
Tanzanian President to visit Oman
Next Story
Adjust Story Font
16