ആശങ്ക ഒഴിയാതെ ഷഹീൻ ദുരന്തത്തിൽ പാസ്‌പോർട്ട് നഷ്ടപ്പെട്ടവർ
ശമ്പളം പോലും കിട്ടാൻ വഴിയില്ലാതെ പ്രയാസപ്പെടുന്നവർക്കാണ് പാസ്‌പോർട്ടും അനുബന്ധ രേഖകളും നഷ്ടമായത്
ഒമാനിലെ ബാത്തിന മേഖലയിൽ നാശം വിതച്ച ശഹീൻ ദുരന്തത്തിൽ പാസ്‌പോർട്ട് നഷ്ടപ്പെട്ട മലയാളികളടക്കമുള്ള പ്രവാസികളുടെ ആശങ്ക ഒഴിയുന്നില്ല. പുതിയ പാസ്‌പോർട്ട് സൗജന്യമായി നൽകാനുള്ള നടപടി സ്വീകരിക്കാമെന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ വാക്കാൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ നടപ്പായില്ല. ശമ്പളം പോലും കിട്ടാൻ വഴിയില്ലാതെ പ്രയാസപ്പെടുന്നവർക്കാണ് പാസ്‌പോർട്ടും അനുബന്ധ രേഖകളും നഷ്ടമായത്. വിസ കഴിയാറായവരും നാട്ടിലേക്ക് യാത്ര ചെയ്യേണ്ടവരും പാസ്‌പോർട്ട് നഷ്ടപ്പെട്ടവരിൽ ഉണ്ട്. പ്രശ്‌നത്തിന് പരിഹാരം കാണാൻ വിദേശ കാര്യാലയവുമായി ബന്ധപ്പെടാൻ എം.പിമാരായ പി ശിവദാസൻ, ജോൺ ബ്രിട്ടാസ് എളമരം കരീം എന്നിവർക്ക് നിവേദനവും നൽകിയിട്ടുണ്ട്.
മുമ്പ് ദുരന്ത സ്ഥലം സന്ദർശിച്ച ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരോട് ബാത്തിന മേഖലയിലെ സാമൂഹ്യ പ്രവർത്തകരും കച്ചവടക്കാരും ആവശ്യപ്പെട്ടത് നാശം സംഭവിച്ച സ്ഥാപനങ്ങൾക്ക് നഷ്ട പരിഹാരവും പാസ്‌പോർട്ട് സൗജന്യമായി പുതുക്കി നൽകണം എന്നുമായിരുന്നു. ദുരന്ത സമയത്ത് ഭക്ഷണ കിറ്റുകൾ നൽകിയതല്ലാതെ നഷ്ട പരിഹാരത്തിന്റെ ശ്രമങ്ങളോ അതിന്റെ കണക്കെടുപ്പൊ ഒന്നുമുണ്ടായിട്ടില്ലെന്ന് കച്ചവടക്കാർ പറയുന്നു.
Those who lost their passports in the Shaheen tragedy are in worry
Adjust Story Font
16