ഒമാനിലെ വിവിധയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യത
സൗത്ത് ബാത്തിന, ദാഹിറ, ദാഖിലിയ, ബുറൈമി എന്നിവിടങ്ങളിലാണ് ഇടിമിന്നലിനും 10- 40 മി.മീ വരെ തീവ്രതയുള്ള മഴയ്ക്കും സാധ്യത
മസ്‌കത്ത്: ഒമാനിലെ വിവിധയിടങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി. സൗത്ത് ബാത്തിന, ദാഹിറ, ദാഖിലിയ, ബുറൈമി എന്നിവിടങ്ങളിലാണ് ഇടിമിന്നലിനും 10- 40 മി.മീ വരെ തീവ്രതയുള്ള മഴയ്ക്കും സാധ്യതയുണ്ടെന്ന് എക്‌സിലാണ് സിഎഎ അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12:00 മുതൽ രാത്രി 11:00 വരെയാണ് മഴയ്ക്ക് സാധ്യത.
കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച്, ഒക്ടോബർ ഏഴിന് ഉച്ചയ്ക്കും വൈകുന്നേരവും അൽ ഹജർ പർവതങ്ങളിലും സമീപ പ്രദേശങ്ങളിലും ക്യുമുലോനിംബസ് ക്ലൗഡ് പ്രവർത്തനത്തിനും ഇടിമിന്നലിനൊപ്പമുള്ള മഴയ്ക്കും സജീവമായ കാറ്റിനും ആലിപ്പഴ വർഷത്തിനും വാദികൾ നിറഞ്ഞൊഴുകുന്നതിനും സാധ്യതയുണ്ട്.
10-40 മില്ലിമീറ്റർ വരെ തീവ്രതയിൽ മഴ പെയ്‌തേക്കുമെന്നും 15-35 നോട്ട് ഡൗൺഡ്രാഫ്റ്റ് കാറ്റുണ്ടായേക്കുമെന്നും സിഎഎ അറിയിച്ചു. ദൂരക്കാഴ്ച മോശമാകാനും ആലിപ്പഴം വീഴാനും വാദികളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും പ്രവചിച്ചു.
Adjust Story Font
16