Quantcast

ഒമാനിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കിടയിൽ പ്രവാസി തൊഴിലാളികളെ വ്യവസ്ഥകളോടെ കൈമാറാം

രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തൊഴിൽ മന്ത്രിയാണ് ഇതു സംബന്ധിച്ച് തീരുമാനം പുറപ്പെടുവിച്ചത്

MediaOne Logo

Web Desk

  • Published:

    15 Dec 2024 8:17 PM GMT

ഒമാനിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കിടയിൽ പ്രവാസി തൊഴിലാളികളെ വ്യവസ്ഥകളോടെ കൈമാറാം
X

മസ്‌കത്ത്: ഒമാനിലെ സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കിടയിൽ പ്രവാസി തൊഴിലാളികളെ വ്യവസ്ഥകളേടെ കൈമാറാം. ഉപാധികൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാണ് തൊഴിലാളികളെ പരസ്പരം താത്കാലികമായി കൈമാറാൻ കഴിയുക. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ തീരുമാനം പ്രാബല്യത്തിൽ വരും. രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തൊഴിൽ മന്ത്രിയാണ് ഇത് സംബന്ധിച്ച് തീരുമാനം പുറപ്പെടുവിച്ചത്.

തൊഴിലാളിയെ ഒമാനൈസ് ചെയ്ത തൊഴിലിലേക്ക് മാറ്റരുത് എന്നതാണ് പ്രധാന വ്യവസ്ഥ. തൊഴിലാളിയുടെ നിലവിലെ ജോലിയുടെ സ്വഭാവവുമായി പൊരുത്തപ്പെടുകയും വേണം ഈ നീക്കത്തിന് തൊഴിലാളിയുടെ സമ്മതവും വേണം. തൊഴിൽ മാറ്റം ലഭിച്ച സ്ഥലത്ത് കുറഞ്ഞത് ആറ് മാസമെങ്കിലും ജോലി ചെയ്തിരിക്കണം. ആറ് മാസത്തെ വിസാ കാലാവധിയുള്ള തൊഴിലാളിയെ മാത്രമെ കൈമാറാൻ കഴിയൂ. രണ്ട് സ്ഥാപനങ്ങളുടെയും സേവനങ്ങൾ മന്ത്രാലയം നിർത്തിവെച്ചതാകരുത്. വർഷത്തില് ആറ് മാസക്കാലം മാത്രമേ ഇത്തരത്തിൽ താത്കാലിക കൈമാറ്റം പാടുള്ളൂവെന്നും വ്യവസ്ഥയുണ്ട്.

ഒരു കമ്പനിയുടെ ആകെ തൊഴിലാളികളിൽ 50 ശതമാനത്തിൽ അധികം ജീവനക്കാരെ ഒരേ സമയം കൈമാറരുത്. മാറ്റപ്പെടുന്ന കമ്പനികളിലും രജിസ്റ്റർ ചെയ്ത തൊഴിലാളികളെക്കാൾ 50 ശതമാനത്തിൽ കൂടുതൽ ജീവനക്കാരെ സ്വീകരിക്കാനും പാടില്ല. തൊഴിൽ മാറ്റ കാലയളവിൽ തൊഴിലാളിക്ക് നിശ്ചയിച്ചിട്ടുള്ള മുഴുവൻ അവകാശങ്ങളും കടമകളും പുതിയ സ്ഥപനവും ഉറപ്പാക്കണം.

നിലവിലെ വേതന സംരക്ഷണ സംവിധാനത്തിലൂടെ, തൊഴിലാളിക്ക് സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന വേതനത്തിൽ കുറയാത്ത വേതനവും ആനുകൂല്യങ്ങളും വ്യവസ്ഥകളും ആ സ്ഥാപനവും നൽകണം. രണ്ട് സ്ഥാപനങ്ങൾക്ക് മന്ത്രാലയവുമായി സാമ്പത്തിക ബാധ്യതകൾ ഉണ്ടാവരുത്. സ്വദേശിവത്കരണ തോത് പാലിക്കുകയും വേണം. ട്രാൻസ്ഫർ കാലയളവ് അവസാനിച്ചതിന് ശേഷവും ജോലി ചെയ്യിപ്പിക്കരുത്. ട്രാൻസ്ഫർ കാലയളവ് യഥാർത്ഥ സേവന കാലയളവിനുള്ളിൽ കണക്കാക്കുകയും ചെയ്യും തുടങ്ങിയവയാണ് വ്യവസ്തകൾ. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ തീരുമാനം പ്രാബല്യത്തിൽ വരും


TAGS :

Next Story