Quantcast

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ ഉടൻ യാഥാർഥ്യമാകുമെന്ന് ഒമാൻ ടൂറിസം മന്ത്രി

MediaOne Logo

Web Desk

  • Published:

    6 Oct 2023 7:55 PM GMT

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ ഉടൻ യാഥാർഥ്യമാകുമെന്ന് ഒമാൻ ടൂറിസം മന്ത്രി
X

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ ഉടൻ യാഥാർഥ്യമാകുമെന്ന് ഒമാൻ പൈതൃക, ടൂറിസം മന്ത്രി. ഇത് സംബന്ധിച്ച് ജി.സി.സി ടൂറിസം മന്ത്രിമാർ ഏകകണ്ഠമായ കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിൽ നടന്ന ജി.സി.സി ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തതിന് ശേഷം ഒമാൻ ടി.വിയോട് സംസാരിക്കവെ ആണ് മന്ത്രി സലിം അൽ മഹ്‌റൂഖി ഇക്കാര്യം പറഞ്ഞത്. നവംബറിൽ മസ്‌കത്തിൽ നടക്കുന്ന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ ഏകീകൃത ടൂറിസം വിസക്കുള്ള നിർദ്ദേശം അവതരിപ്പിക്കും.

2024ൽ സൂറിനെ ടൂറിസത്തിന്റെ അറബ് തലസ്ഥാനമായി നാമനിർദ്ദേശം ചെയ്യാനുള്ള തീരുമാനവും യോഗം അംഗീകരിച്ചു. ഗൾഫ് ടൂറിസത്തെ ആകർഷിക്കുന്നതിനായി തീരദേശ നഗരമായ സൂർ വർഷം മുഴുവനും നിരവധി പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും.

മന്ത്രിമാർ കരാറിലെത്തിയതോടെ യാത്രകൾ സുഗമമാക്കുകയും പ്രാദേശിക വിനോദസഞ്ചാരത്തിന് ഉത്തേജനം നൽകുകയും ചെയ്യുന്ന ഒരു പൊതു വിസ സംവിധാനം അവതരിപ്പിക്കുന്നതിനുള്ള നീക്കത്തിന് ഇതോടെ വേഗത കൈവന്നു.

അബൂദാബിയിൽ നടന്നന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിൽ യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖും ദിവസങ്ങൾക്ക് മുമ്പ് ഏകീകൃത വിസ തുടങ്ങുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

TAGS :

Next Story