വാഹനമോടിക്കുമ്പോൾ ജി.പി.എസ് നാവിഗേഷൻ ഉപയോഗം: നിയമലംഘനമായി കണക്കാക്കപ്പെടും റോയൽ ഒമാൻ പോലീസ്
വാഹനത്തിനുള്ളിൽ ഹോൾഡറിൽ വെച്ചുള്ള മൊബൈൽ ഉപയോഗവും നിയമ ലംഘനമായി കണക്കാക്കും
മസ്കത്ത്: ഒമാനിൽ വാഹനമോടിക്കുമ്പോൾ സ്ഥലങ്ങളുടെ ലൊക്കേഷനോ വിലാസമോ കണ്ടെത്തുന്നതിന് പോലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് റോയൽ ഒമാൻ പോലീസ്. മൊബൈൽ ഫോണുകളും മാപ്പ് പോലുള്ള ജി പി എസ് ആപ്ലിക്കേഷനുകളുടെയും ഉപയോഗവും നിയമലംഘനമായി കണക്കാക്കപ്പെടും.
വാഹനത്തിനുള്ളിൽ ഹോൾഡറിൽ വെച്ചുള്ള മൊബൈൽ ഉപയോഗവും നിയമ ലംഘനമായി കണക്കാക്കും. ജി.പി.എസ് നാവിഗേഷൻ ഉപയോഗിക്കേണ്ട ആവശ്യമുണ്ടെങ്കിൽ, യാത്ര ആരംഭിക്കുന്നതിന് മുമ്പുതന്നെ സെറ്റ് ചെയ്തുവെക്കണമെന്നാണ് റോഡ് സുരക്ഷമേഖലയലുള്ള വിദഗ്ധർ പറയുന്നത്. ടെക്‌സ്‌റ്റ് സന്ദേശം ചെയ്യാതിതിരിക്കുക, ഓൺലൈൻ ബ്രൗസിങ് ഒഴിവാക്കുക, വീഡിയോ കാണാതിരിക്കുക, കോളുകൾക്ക് മറുപടി നൽകാതിരിക്കുക, ഫോട്ടോകളും വീഡിയോകളും എടുക്കുന്നതും ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ സുരക്ഷിതമായി ഡ്രൈവിങിന് അത്യാശവ്യമാണ്.
wഒമാനിലെ ട്രാഫിക്ക് നിയമം അനുസരിച്ച്, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ചാൽ 15 റിയാൽ പിഴയും രണ്ട് ബ്ലാക്ക് പോയിൻറും ലഭിക്കും. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള സ്മാർട്ട് റഡാറുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗത്തിലുണ്ടെന്ന് റോയൽ ഒമാൻ പൊലീസ് അടുത്തിടെ അറിയിച്ചിരുന്നു. ഈ റഡാറുകൾക്ക് മൊബൈൽ ഫോണുകളുടെ ഉപയോഗം, സീറ്റ് ബെൽറ്റ് ഇടാതിരിക്കുക, റോഡ് സിഗ്നലിന് മുമ്പായി ലെയ്ൻ മാറൽ എന്നിവ ലംഘനങ്ങൾ കണ്ടെത്താനാകും.
Adjust Story Font
16