മിഡിൽ ഈസ്റ്റ് സർവീസുകൾ വ്യാപിപ്പിക്കാനൊരുങ്ങി 'വിസ്താര'
മുംബൈ-മസ്കത്ത് പ്രതിദിന സര്‍വീസ് ആരംഭിച്ചതായി വിസ്താര സി.ഇ.ഒ
ഇന്ത്യയിൽ നിന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വ്യാപിപ്പിക്കാനൊരുങ്ങി വിസ്താര എയർലൈൻ. ഇതിന്‍റെ ഭാഗമായി മുംബൈ-മസ്കത്ത് പ്രതിദിന സര്‍വീസ് ആരംഭിച്ചതായി വിസ്താര സി.ഇ.ഒ വിനോദ് കണ്ണന്‍ പറഞ്ഞു.
ഗൾഫിലെ നാലാമത്തെ ലക്ഷ്യസ്ഥാനമാണിത്. ടാറ്റ ഗ്രൂപ്പിന്‍റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെയും സംയുക്ത സംരംഭമായ വിസ്താര വർധിച്ച ഡിമാന്‍റ് പരിഗണിച്ചാണ് നെറ്റ്‌വര്‍ക്ക് വിപുലപ്പെടുത്തുന്നത്. നാല് മാസത്തിനുള്ളില്‍ വിസ്താര നെറ്റ്‌വര്‍ക്കിലേക്ക് ചേര്‍ത്ത മൂന്നാമത്തെ ഗള്‍ഫ് നഗരമാണ് മസ്‌കത്ത്. അബുദാബിയും ജിദ്ദയും നേരത്തെ സർവീസ് തുടങ്ങിയിരുന്നു.
Next Story
Adjust Story Font
16