Quantcast

ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി വി.മുരളീധരൻ

കൂടിക്കാഴ്ചയിൽ ഒമാനും ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന്റെ വശങ്ങൾ ഇരുപക്ഷവും അവലോകനം ചെയ്തു

MediaOne Logo

Web Desk

  • Updated:

    2022-10-04 17:54:27.0

Published:

4 Oct 2022 5:04 PM GMT

ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി വി.മുരളീധരൻ
X

രണ്ട്​ ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. ഓഫിസിലെത്തിയ മന്ത്രി വി.മുരളീരന്​ ഊഷ്മളമായ സ്വീകരണമാണ് ഒമാൻ വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തിൽ നൽകിയത്​.

കൂടിക്കാഴ്ചയിൽ ഒമാനും ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന്റെ വശങ്ങൾ ഇരുപക്ഷവും അവലോകനം ചെയ്തു. സാമ്പത്തിക, ബിസിനസ്, ശാസ്ത്ര മേഖലകളിൽ ഉഭയകക്ഷി ബന്ധം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ചർച്ച ചെയ്തു. പരസ്പരം താൽപ്പര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരുവരും കാഴ്​ചപാടുകൾ കൈമാറുകയും ചെയ്തു. 2023ൽ ജി-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിന് സയ്യിദ് ബദർ ഇന്ത്യയെ അഭിനന്ദിക്കുകയും ചെയ്തു.

അതിഥി രാജ്യമായി പ​ങ്കെടുക്കാൻ ഒമാനെയും ഇന്ത്യ ക്ഷണിച്ചിടുണ്ട്​. കൂടിക്കാഴ്ചയിൽ ഒമാൻ വിദേശകാര്യമന്ത്രിയുടെ ഓഫിസ് വകുപ്പ് മേധാവി ഖാലിദ് ഹഷെൽ അൽ മുസെൽഹി, ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്​, ഇരുവിഭാഗത്തിൽന്നിന്നുമുള്ള നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു

TAGS :

Next Story