വാദി ദർബാത്ത് തുറന്നു
ഒമാനിലെ എറ്റവും മികച്ച ടൂറിസ്റ്റ് ലൊക്കേഷനാണ് വാദി ദർബാത്ത്
സലാല: മഴയെയും അപകടത്തെയും തുടർന്ന് താത്ക്കാലികമായി അടച്ചിട്ടിരുന്ന വാദി ദർബാത്ത് തുറന്നു . ജൂലൈ 14 ഉച്ചക്ക് 12 മുതൽ ടൂറിസ്റ്റുകള്‍ക്കും സന്ദർശകർക്കും പ്രവേശിക്കാമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു . എന്നാൽ സുരക്ഷ മുൻകരുതലുകൾ പാലിച്ചിരിക്കണം . കുട്ടികളെ ഒറ്റക്ക് വിടരുത്. മറ്റു സുരക്ഷ മുൻകരുതലുകളും എല്ലാവരും പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു. ഒമാനിലെ എറ്റവും മികച്ച ടൂറിസ്റ്റ് ലൊക്കേഷനാണ് വാദി ദർബാത്ത്.
Next Story
Adjust Story Font
16