പശ്ചിമേഷ്യൻ പ്രതിസന്ധി; ഒമാൻ-ഇന്ത്യൻ വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംസാരിച്ചു
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറുമായി ഫോണിൽ സംസാരിച്ചു.
ഉഭയകക്ഷി സഹകരണം, നിലവിലുള്ള നല്ല അയൽപക്കം, പൊതുതാൽപ്പര്യമുള്ള നിരവധി സംരംഭങ്ങൾ എന്നിവയിൽ ഊന്നിയായിരുന്നു ചർച്ചകൾ. ഗസ്സ മുനമ്പിലെയും ചുറ്റുപാടുകളിലെയും വേദനാജനകമായ മാനുഷിക സാഹചര്യങ്ങളെയും സംഭവവികാസങ്ങളെയും കുറിച്ചും ഇരു മന്ത്രിമാരും ചർച്ച നടത്തി.
അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും പശ്ചിമേഷ്യയിലെ പ്രതിസന്ധിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്താതായി ജയ്ശങ്കർ എക്‌സ് അക്കൗണ്ടിൽ കുറിച്ചു.
Next Story
Adjust Story Font
16