യമന്‍ വെടി നിര്‍ത്തല്‍; ഒമാന്‍ സ്വാഗതം ചെയ്തു
യമനില്‍ വരുന്ന രണ്ട് മാസക്കാലത്ത് താല്‍കാലിക വെടി നിര്‍ത്തല്‍ കരാര്‍ നടപ്പാക്കികൊണ്ടുള്ള ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനററിലെ പ്രത്യേക പ്രതിനിധിയുടെ പ്രഖ്യാപനത്തെ ഒമാന്‍ സ്വാഗതം ചെയ്തു.
യു.എന്‍ പ്രതിനിധി മസ്‌കത്ത് സന്ദര്‍ശനത്തിടെ നടത്തിയ ക്രിയാത്മക ചര്‍ച്ചകളെയും ഒമാന്‍ അഭിനന്ദിച്ചു. യുദ്ധം നിര്‍ത്താന്‍ ബന്ധപ്പെട്ട കക്ഷികളുമായി െഎക്യ രാഷ്ട്ര സംഘടന നടത്തുന്ന നിരന്തര ശ്രമങ്ങള്‍ ആരാജ്യത്ത് രാഷ്ട്രീയ സുസ്ഥിരതയുണ്ടാക്കാന്‍ സഹായിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വിഷയത്തില്‍ ഒമാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
Next Story
Adjust Story Font
16