വൺ ബില്യൺ മീൽസ്; റോഹിങ്ക്യൻ അഭയാർഥി ക്യാമ്പുകളിൽ 54 ലക്ഷം ഭക്ഷണപ്പൊതികൾ കൈമാറി യു.എ.ഇ
റമദാനോടനുബന്ധിച്ച് അടുത്ത വർഷത്തെ പദ്ധതി പ്രഖ്യാപിക്കാനിരിക്കെയാണ് കഴിഞ്ഞ വർഷത്തെ പദ്ധതി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചത്
ദുബൈ: ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണമെത്തിക്കുന്ന വൺ ബില്യൺ മീൽസ് പദ്ധതി പ്രകാരം ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പുകളിൽ 54 ലക്ഷം ഭക്ഷണപ്പൊതികളെത്തിച്ച് യു.എ.ഇ. റമദാനോടനുബന്ധിച്ച് അടുത്ത വർഷത്തെ പദ്ധതി പ്രഖ്യാപിക്കാനിരിക്കെയാണ് കഴിഞ്ഞ വർഷത്തെ പദ്ധതി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചത്.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ നടക്കുന്ന വൺ ബില്യൺ മീൽസ് പദ്ധതിക്കു ചുവടെ ഇതുവരെ 50 രാജ്യങ്ങളിലേക്കാണ് ഭക്ഷണമെത്തിച്ചത്. ഐക്യരാഷ്ട്രസഭയുടെ 'ലോക ഭക്ഷണ പദ്ധതി'യുമായി ചേർന്നാണ് അഭയാർഥി ക്യാമ്പുകളിലെ ഭക്ഷണ വിതരണം.
നേരിട്ട് ഭക്ഷണം എത്തിച്ചതിന് പുറമെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഭക്ഷണവും ഭക്ഷ്യ സാധനങ്ങളും വാങ്ങിക്കുന്നതിനുള്ള വൗച്ചറുകളും കൈമാറി. ബംഗ്ലാദേശിലെ കോക്സ് ബസാറിൽ പത്ത്ലക്ഷത്തോളം റോഹിങ്ക്യൻ അഭയാർഥികളുണ്ടെന്നാണ് കണക്ക്. ഇവരിൽ പകുതിയും കുട്ടികളാണ്.
Adjust Story Font
16