ഒപെക് തീരുമാനം തിരിച്ചടി; എണ്ണവില ഉയരുന്നു
ആഗോളവിപണിയിൽ എണ്ണവില വീണ്ടും കൂടി. അടിയന്തരമായി ഉൽപാദനം വർധിപ്പിക്കണമെന്ന ആവശ്യം എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തള്ളിയതാണ് കാരണം. കോവിഡ് പ്രതിസന്ധി മാറിയതോടെ ഉപഭോഗം വർധിച്ചതും എണ്ണവില ഉയരാൻ കാരണമായിട്ടുണ്ട്.
നിലപാടിൽ മാറ്റമില്ലെന്ന ഒപെക് മന്ത്രിതല സമിതിയുടെ പ്രഖ്യാപനം വന്നതോടെ ആഗോള വിപണിയിൽ ഒരു ഡോളർ വരെയാണ്എണ്ണവില കൂടിയത്. നിലവിലെ സാഹചര്യത്തിൽ വില വീണ്ടും വർധിക്കാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു. ഉൽപാദക രാജ്യങ്ങൾക്ക് ഗുണവും ഇറക്കുമതി രാജ്യങ്ങൾക്ക് വൻതിരിച്ചടിയുമാണ് ഒപെക് തീരുമാനം. അതേ സമയം പ്രതിദിന എണ്ണ ഉൽപാദനത്തിൽ ആവശ്യകത മുൻനിർത്തി നേരിയ വർധനയെന്ന നേരത്തെയുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ഒപെക് അറിയിച്ചിട്ടുണ്ട്.
എണ്ണവില പിടിച്ചു നിർത്താൻ ഗണ്യമായ ഉൽപാദന വർധനവിന് ഒപെക് തയാറാകണം എന്നായിരുന്നു യു.എസ് പ്രസിഡൻറ്ജോ ബൈഡനും ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളും ഒപെകിനോട് ആവശ്യപ്പെട്ടത്. സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങൾക്കു മേൽ വലിയ സമ്മർദം രൂപപ്പെടുത്താനും അമേരിക്ക നീക്കം നടത്തിയിരുന്നു. . 2022 വരെ പ്രതിദിന ഉൽപാദനത്തിൽ കേവലം നാല് ലക്ഷം ബാരലിെൻറ വർധന മതിയെന്നാണ് ഒപെക് തീരുമാനം. ആഗോളവിപണിയിൽ 2014നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് എണ്ണവിൽപന തുടരുന്നത്.
Adjust Story Font
16