ഖത്തറിലേക്ക് വാഹനവുമായി പോകാന്‍ ഇനി അനുമതി വേണം
ബസ് സര്‍വീസ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് അതിനുള്ള റിസര്‍വേഷന്‍ രേഖകള്‍ ഉണ്ടായിരിക്കണമെന്നും സുരക്ഷാ വിഭാഗം വ്യക്തമാക്കി
ഖത്തർ: സൗദിയില്‍ നിന്നും ഖത്തറിലേക്ക് കടക്കാന്‍ സ്വകാര്യ വാഹനങ്ങളുമായെത്തുന്നവര്‍ക്ക് മുന്‍കൂര്‍ അനുമതി ഉണ്ടായിരിക്കണമെന്ന് സൗദി പൊതുസുരക്ഷാ വിഭാഗം അറിയിച്ചു. അനുമതി നേടാതെ അതിര്‍ത്തിയിലെത്തുന്ന വാഹനങ്ങള്‍ തിരിച്ചയക്കും. ബസ് സര്‍വീസ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് അതിനുള്ള റിസര്‍വേഷന്‍ രേഖകള്‍ ഉണ്ടായിരിക്കണമെന്നും സുരക്ഷാ വിഭാഗം വ്യക്തമാക്കി.
സൗദി ഖത്തര്‍ അതിര്‍ത്തിയില്‍ തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് പൊതുസുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കിയത്. സ്വകാര്യ വാഹനങ്ങളുമായി ഖത്തറിലേക്ക് യാത്ര ചെയ്യാനെത്തുന്നവര്‍ക്ക് മതിയായ അനുമതി രേഖകള്‍ ഉണ്ടായിരിക്കണം. ഖത്തര്‍ പാര്‍ക്കിംഗില്‍ റിസര്‍വേഷന്‍ നേടിയതുള്‍പ്പെടെയുള്ള എല്ലാ രേഖകളും ഹാജരക്കണം. അല്ലാത്ത വാഹനങ്ങളെ അതിര്‍ത്തിയിലെത്തുന്നതിന് മുമ്പായി തിരിച്ചയക്കുമെന്ന് സൗദി പൊതുസുരക്ഷാ വിഭാഗം അറിയിച്ചു.
സല്‍വ അതിര്‍ത്തിയില്‍ വാഹനം പാര്‍ക്ക് ചെയ്ത് ബസ് സര്‍വീസുകളെ ആശ്രയിക്കുന്നവര്‍ക്ക് ബസുകളില്‍ യാത്ര ചെയ്യുന്നതിനുള്ള റിസര്‍വേഷന്‍ രേഖകളും ഉണ്ടായിരിക്കണം. മതിയായ ബസ് റിസര്‍വേഷന്‍ രേഖകള്‍ ഹാജരാക്കാത്തവരെയും ചെക്ക് പോസ്റ്റില്‍ തടയുമെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു. സ്വന്തം വാഹനങ്ങളില്‍ ഖത്തറിലേക്ക് പോകുന്നവര്‍ യാത്രയുടെ പന്ത്രണ്ട് മണിക്കൂര്‍ മുമ്പ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴി വാഹന പെര്‍മിറ്റ് നേടിയിരിക്കണമെന്നതാണ് പ്രധാന നിബന്ധന. ഹയ്യാ കാര്‍ഡില്ലാതെയും ജി.സി.സി താമസ രേഖലയിലുള്ളവര്‍ക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് നിബന്ധനകള്‍ കര്‍ശനമാക്കിയത്.
Adjust Story Font
16