കോവിഡ് ബാധിച്ച് മരിച്ച പ്രവാസികള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു
സുപ്രീം കോടതിക്കു മുമ്പാകെയുള്ള ഹർജിയിൽ കക്ഷി ചേരുന്നതിനൊപ്പം വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ആശയവിനിമയം തുടരാനുമാണ് കൂട്ടായ്മകളുടെ നീക്കം.
കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് സമ്മർദം ശക്തമാക്കാനൊരുങ്ങി പ്രവാസി കൂട്ടായ്മകൾ. സുപ്രീം കോടതിക്കു മുമ്പാകെയുള്ള ഹർജിയിൽ കക്ഷി ചേരുന്നതിനൊപ്പം വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ആശയവിനിമയം തുടരാനുമാണ് കൂട്ടായ്മകളുടെ നീക്കം.
സുപ്രീം കോടതിവിധി പരിഗണിച്ച് ദേശീയ ദുരന്ത നിവാരണ അതോറിറ്റി സഹായം നൽകുവാൻ തയ്യാറാക്കുന്നവരുടെ പട്ടികയിൽ കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച പ്രവാസി കുടുംബങ്ങളെയും ഉൾപ്പെടുത്തണമെന്നാണ് കൂട്ടായ്മകളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പ്രവാസി ലീഗൽ സെൽ കേന്ദ്രത്തിന് നിവേദനം കൈമാറി. ദേശീയ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷൻ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി, മെംബർ സെക്രട്ടറി എന്നിവർക്ക് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ വക്താവ് ബാബു ഫ്രാൻസീസ് എന്നിവരാണ് നിവേദനം സമർപ്പിച്ചത്.
പ്രവാസി സമൂഹത്തിന്റെ ദുരവസ്ഥ പരിഗണിച്ച് പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസി മരണങ്ങളുടെ കണക്കുകൾ ശേഖരിച്ച് തുടർ നടപടികൾക്കായി കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ വിദേശത്തുള്ള ഇന്ത്യൻ നയതന്ത്ര മിഷനുകൾക്ക് നിർദ്ദേശം നൽകുക തുടങ്ങിയ ആവശ്യങ്ങളുമായി ഇൻകാസ്, കെ.എം.സി.സി സംഘടനകളും രംഗത്തുണ്ട്. എല്ലാ പ്രവാസി കൂട്ടായ്മകളുടെയും ഏകോപനം ഇക്കാര്യത്തിൽ ഉറപ്പാക്കാനും നീക്കമാരംഭിച്ചിട്ടുണ്ട്.
Adjust Story Font
16