അൽ അൻസാരി എക്സേഞ്ചിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രമുഖ നടൻ ആർ. മാധവൻ
അൽ അൻസാരി എക്സ്ചേഞ്ച് ബ്രാൻഡ് അംബാസഡർ പദവി ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് ആർ മാധവൻ പറഞ്ഞു
ദുബൈ: പ്രമുഖ പണമിടപാട് സ്ഥാപനമായ അൽ അൻസാരി എക്സേഞ്ചിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രമുഖ നടൻ ആർ. മാധവനെ നിയോഗിച്ചു. പുതിയ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുമെന്ന് മാധവൻ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്ഥാപനത്തിന്‍റെ മുന്നോട്ടുള്ള യാത്രയിൽ ആർ. മാധവന്റെ സാന്നിധ്യം ഏറെ പ്രയോജനപ്പെടുമെന്ന് അൽ അൻസാരി എക്സ്ചേഞ്ച് ഡപ്യൂട്ടി സി.ഇ.ഒ മുഹമ്മദ് ബിതാർ പറഞ്ഞു. ലോകമെമ്പാടും അറിയപ്പെടുന്ന നടനും കലാപ്രവർത്തകനുമായ മാധവൻ സ്ഥാപനത്തിന്‍റെ പ്രമോഷൻ പദ്ധതികൾക്കും മുന്നിലുണ്ടാകുമെന്നും അൽ അൻസാരി എക്സ്ചേഞ്ച് സാരഥികൾ വ്യക്തമാക്കി.
അൽ അൻസാരി എക്സ്ചേഞ്ച് ബ്രാൻഡ് അംബാസഡർ പദവി ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് ആർ മാധവൻ പറഞ്ഞു. ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം ഉറപ്പാക്കുമെന്ന് അൽ അൻസാരി എക്സ്ചേഞ്ച് സാരഥികൾ കൂട്ടിച്ചേർത്തു.
Adjust Story Font
16