സൗദിയിലെ പൊതുഗതാഗത സംവിധാനം മറ്റ് നഗരങ്ങളിലേക്ക് കൂടി
ദമ്മാം, റിയാദ്, ജിദ്ദ, മക്ക നഗരങ്ങളില്‍ ആരംഭിച്ച പബ്ലിക് ബസ് സര്‍വീസ് മറ്റു പട്ടണങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് പദ്ധതി
ജിദ്ദ: സൗദിയില്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള പൊതുഗതാഗത സംവിധാനം മറ്റു പ്രവിശ്യകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. ആദ്യ ഘട്ടത്തില്‍ പ്രധാന നഗരങ്ങളില്‍ ആരംഭിച്ച പദ്ധതിയാണ് ചെറുപട്ടണങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. ദമ്മാം, ജിദ്ദ, റിയാദ്, മക്ക നഗരങ്ങളിലാണ് ഇതിനകം പബ്ലിക് ബസ് സര്‍വീസുകള്‍ ആരംഭിച്ചത്.
രാജ്യത്ത് പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടി. പ്രധാന നഗരങ്ങളായ ദമ്മാം, റിയാദ്, ജിദ്ദ, മക്ക നഗരങ്ങളില്‍ ആരംഭിച്ച പബ്ലിക് ബസ് സര്‍വീസ് മറ്റു പട്ടണങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് പദ്ധതി. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കുറഞ്ഞ ചിലവില്‍ മികച്ച യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, നഗരങ്ങളില്‍ വര്‍ധിച്ചു വരുന്ന ഗതാഗത തടസം ലഘൂകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് സര്‍വീസ് ആരംഭിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് ദമ്മാമിലാണ് സര്‍വീസ് ആരംഭിച്ചത്. പിന്നീട് ജിദ്ദയിലും മക്കയിലും സര്‍വീസുകള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം റിയാദിലും സര്‍വീസ് ആരംഭിച്ചതോടെ പ്രധാന നഗരങ്ങളിലെല്ലാം ബസ് സര്‍വീസ് നിലവില്‍ വന്നു. നഗരങ്ങളിലെ എല്ലാ ചെറിയ പ്രദേശങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചാണ് സര്‍വീസ്.
Adjust Story Font
16