കൂടുതൽ നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിച്ച് ഖത്തർ എയർവേസ്
നാഗ്പൂരിലേക്ക് പ്രതിവാര സർവീസ് എണ്ണം നാലിൽ നിന്ന് ഏഴായി ഉയർത്തി
ഖത്തർ: കൂടുതൽ നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിച്ച് ഖത്തർ എയർവേസ്. ഏഴ് പുതിയ നഗരങ്ങൾക്കൊപ്പം, നേത്തെ സർവീസ് നടത്തിയിരുന്ന 11 നഗരങ്ങളിലേക്കുള്ള യാത്ര പുനരാരംഭിക്കാനും തീരുമാനിച്ചു. ഇതിൽ റാസൽഖൈമയുംഉൾപ്പെടും.
ചിറ്റഗോങ്,ദക്ഷിണ സുഡാനിലെ ജുബ, കോംഗോയിലെ കിൻഷ ,ഫ്രഞ്ച് നഗരങ്ങളായ ലിയോൺ, ടൊളോസ്, ന്തോനേഷ്യയിലെ മെഡാൻ, തുർക്കിയിലെ ട്രാബ്സോൺ എന്നീ ഏഴ് നഗരങ്ങളിലേക്കാണ് പുതിയ വിമാന സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഐ.ടി.ബി ബെർലിൻ കൺവെൻഷനിലാണ് ഖത്തർ എയർവേയ്സിന്റെ പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും വലിയ വ്യാപാര പ്രദർശനമാണ് ഐ.ടി.ബി ബർലിൻ. പ്രതിവർഷം പ്രദർശനത്തിനായി 180 രാജ്യങ്ങളിൽ നിന്നായി ഏകദേശം 10000 പ്രദർശകരാണ് ഐ.ടി.ബി ബെർലിനിൽ പങ്കെടുക്കുന്നത്. നിലവിൽ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഹബാക്കി മാറ്റി ലോകത്തിലെ 150ൽ ഏറെ ഗരങ്ങളിലേക്കാണ് ഖത്തർ എയർവേസ് സർവീസ് നടത്തുന്നത്.
വേനൽകാല തിരക്ക് കൂടി പരിഗണിച്ചാണ് യൂറോപ്യൻ, ആഫ്രിക്കൻ, ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് കൂട്ടിയത്. ഇന്ത്യയിലേക്ക് നാഗ്പൂരിലേക്ക് പ്രതിവാര സർവീസ് എണ്ണം നാലിൽ നിന്ന് ഏഴായി ഉയർത്തി.
Adjust Story Font
16