ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി സ്‌പെയിനിൽ
ഖത്തറും സ്‌പെയിനും തമ്മിൽ വിവിധ മേഖലകളിലെ സഹകരണം അമീറിന്റെ സന്ദർശനത്തിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
യൂറോപ്യൻ പര്യടനത്തിനായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി സ്‌പെയിനിലെത്തി. തലസ്ഥാനമായ മാഡ്രിഡിലെത്തിയ അമീറിന് പരമ്പരാഗത രീതിയിലാണ് സ്വീകരണം ഒരുക്കിയത്. ഖത്തറും സ്‌പെയിനും തമ്മിൽ വിവിധ മേഖലകളിലെ സഹകരണം ചർച്ചയാകും.
സ്ലൊവേനിയൻ സന്ദർശനത്തിന് ശേഷമാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിലെത്തിയത്. രാവിലെ റോയൽ പാലസിലെത്തിയ അമീറിന് ആചാരപരമായ വരവേൽപ്പ് ഒരുക്കിയിരുന്നു. രാജാവ് ഫിലിപ് ആറാമൻ, രാജ്ഞി ലെറ്റിസിയ എന്നിവർ അമീറിനെയും സംഘത്തെയും സ്വീകരിച്ചു. അമീറും സ്പാനിഷ് രാജാവും സൈനിക പരേഡ് വീക്ഷിച്ചു.
ഖത്തറും സ്‌പെയിനും തമ്മിൽ വിവിധ മേഖലകളിലെ സഹകരണം അമീറിന്റെ സന്ദർശനത്തിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാപാര, കായിക, സാംസ്‌കാരിക, നയതന്ത്ര മേഖലകളിൽ ഊന്നിയാകും ചർച്ചകൾ. സ്‌പെയിനിൽ ഏറ്റവും കൂടുതൽ നിക്ഷേപമുള്ള അറബ് രാജ്യങ്ങളിലൊന്നാണ് ഖത്തർ. ഏതാണ്ട് 21 ബില്യൺ യൂറോയുടെ നിക്ഷേപമാണ് സ്‌പെയിനിൽ ഖത്തറിനുള്ളത്.
Adjust Story Font
16