ഖത്തറില്‍ കോവിഡ് നിയമ ലംഘനത്തിന് 425 പേര്‍ക്ക് കൂടി പിഴയിട്ടു
മൂന്ന് വര്‍ഷം വരെ തടവോ ഇരുപതിനായിരം റിയാല്‍ വരെ പിഴയോ ആണ് ശിക്ഷ.
ഖത്തറില്‍ പുതുതായി 190 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. വിവിധ കോവിഡ് നിയമ ലംഘനങ്ങളെ തുടര്‍ന്ന് 425 പേര്‍ക്ക് കൂടി പിഴയിട്ടു.
ഖത്തറില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച 190 പേരില്‍ 121 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്. 69 പേര്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. 201 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 2834 ആയി. രണ്ടാഴ്ചയോളമായി രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് മരണം സ്ഥിരീകരിച്ചിട്ടില്ല.
അതിനിടെ വിവിധ കോവിഡ് നിയമലംഘനങ്ങളെ തുടര്‍ന്ന് 425 പേര്‍ കൂടി പിടിയിലായി. ഇതില്‍ 349 പേരും പൊതുഇടങ്ങളില്‍ മാസ്ക് ധരിക്കാത്തതിനാണ് പിടിയിലായത്. 70 പേര്‍ സാമൂഹിക അകലം പാലിക്കാത്തതിനും ആറ് പേര്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തന ക്ഷമമാക്കാത്തതിനും പിടിയിലായി. മൂന്ന് വര്‍ഷം വരെ തടവോ ഇരുപതിനായിരം റിയാല്‍ വരെ പിഴയോ ആണ് ഇത്തരം നിയമലംഘനങ്ങള്‍ക്ക് ഖത്തറില്‍ നല്‍കുന്ന ശിക്ഷ.
Adjust Story Font
16