ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാരത്തിൽ 63% ശതമാനം വർധനവ്
പ്രതിവർഷം 7.5 മില്യൺ ടൺ പ്രകൃതി വാതകം നൽകാമെന്നാണ് ഖത്തറും ഇന്ത്യയും തമ്മിലുള്ള ധാരണ
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യ-ഖത്തർ വ്യാപാരത്തിൽ 63% ശതമാനം വർധനവ് രേഖപപ്പെടുത്തിയതായി റിപ്പോർട്ട്. 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും ഖത്തറും തമ്മിൽ 15.03 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. തൊട്ടുമുൻപത്തെ വർഷത്തെ അപേക്ഷിച്ച് 63% വർധനവാണിത്. ഇതിൽ ആറ് ബില്യൺ ഡോളറോളം ഖത്തറിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്ത പ്രകൃതിവാതകത്തിന്റേതാണ്.
പ്രതിവർഷം 7.5 മില്യൺ ടൺ പ്രകൃതി വാതകം നൽകാമെന്നാണ് ഖത്തറും ഇന്ത്യയും തമ്മിലുള്ള കരാർ. 2028 വരെ കാലാവധിയുള്ള ഈ കരാർ പുതുക്കാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. ദ്രവീകൃത പ്രകൃതി വാതകത്തിന് പുറമെ എഥിലീൻ, പ്രൊപലീൻ, അമോണിയ, യൂറിയ, പോളി എഥിലീൻ എന്നിവയും ഖത്തറിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.
ഇന്ത്യയിൽ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയും വർധിച്ചതായാണ് ഇന്ത്യൻ വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നത്. ഭക്ഷ്യവസ്തുക്കൾ പച്ചക്കറി, മരുന്ന്, സ്റ്റീൽ എന്നിവയാണ് ഖത്തർ പ്രധാനമായും ഇന്ത്യയിൽ നിന്ന് വാങ്ങുന്നത്. ഖത്തറിൽ ഇന്ത്യക്കാരുടേതായി 15000 ത്തോളം ബിസിനസ് സ്ഥാപനങ്ങളുണ്ട്. 450 മില്യൺ ഡോളർ ഇന്ത്യൻ കമ്പനികൾ ഖത്തറിൽ നിക്ഷേപം നടത്തിയതായും കണക്കുകൾ പറയുന്നു.
Adjust Story Font
16