ചെങ്കടലിലെ സുരക്ഷാ പ്രശ്നം തീരണമെങ്കില്‍ ഗസ്സയില്‍ വെടിനിര്‍ത്തല്‍ അനിവാര്യം - ഖത്തര്‍
നെതന്യാഹു ഖത്തറിനെ പഴിചാരുന്നത് യുദ്ധം നീട്ടാനാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു
ദോഹ: ചെങ്കടലിലെ സുരക്ഷാ പ്രശ്നം തീരണമെങ്കില്‍ ഗസ്സയില്‍ വെടിനിര്‍ത്തല്‍ അനിവാര്യമെന്ന് ഖത്തര്‍ ഊര്‍ജ സഹമന്ത്രി. ചെങ്കടലിലെ പ്രശ്നങ്ങളുടെ കാരണം ഗസ്സയിലെ ഇസ്രായേല്‍ അധിനിവേശമാണ്, അതിന് ഉടന്‍ അറുതിയുണ്ടാവണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഇന്ധന നീക്കത്തെ പ്രതിസന്ധി ബാധിക്കുന്നുണ്ട്.
ഖത്തര്‍ എനര്‍ജി അടക്കമുള്ള കമ്പനികള്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അധികം താണ്ടിയാണ് ഇപ്പോള്‍ ഇന്ധന വിതരണം നടത്തുന്നത്. ഇത് ചെലവ് കൂട്ടുകയും വിതരണത്തിന് കാലതാമസം വരുത്തുകയും ചെയ്യുന്നതായി ഖത്തര്‍ ഊര്‍ജ സഹമന്ത്രി സഅദ് ശരീദ അല്‍ കഅബി പറഞ്ഞു.
പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ഗസ്സയില്‍ വെടിനിര്‍ത്തല്‍ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിരന്തരം നടത്തുന്ന ആരോപണങ്ങള്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം തള്ളി. ബന്ധി മോചനത്തിന് ഖത്തര്‍ സമ്മര്‍ദം ചെലുത്തണം എന്നത് അടക്കമുള്ള നെതന്യാഹുവിന്റെ വാദങ്ങള്‍ യുദ്ധം നീട്ടാനുള്ള തന്ത്രമാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു
Adjust Story Font
16