ജൂൺ വരെ 150.7 ബില്യൺ ഖത്തർ റിയാൽ; ഖത്തറിന്റെ വരുമാനത്തിൽ വൻ വർധന
ഓയിൽ, ഗ്യാസ് വരുമാനം തന്നെയാണ് ഭൂരിഭാഗവും
ഈ വർഷത്തിന്റെ ആദ്യപകുതിയിൽ ഖത്തറിന്റെ വരുമാനത്തിൽ വൻ വർധന. 2022 ജൂൺ വരെ 150.7 ബില്യൺ ഖത്തർ റിയാലാണ് ആകെ വരുമാനമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇതിൽ 85.7 ബില്യൺ രണ്ടാംപാദത്തിലും 65 ബില്യൺ ആദ്യപാദത്തിലുമാണ് ലഭിച്ചത്. ഓയിൽ, ഗ്യാസ് വരുമാനം തന്നെയാണ് ഭൂരിഭാഗവും. എണ്ണമേഖലയിൽ നിന്നുള്ള വരുമാനത്തിൽ 67 ശതമാനമാണ് വർധന രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ 70.4 ബില്യൺ ഖത്തർ റിയാലായിരുന്ന എണ്ണ മേഖലയിലെ വരുമാനം. ഇത്തവണ 117.6 ബില്യൺ ഖത്തർ റിയാലായി ഉയർന്നു. രാജ്യത്ത് 47.3 ബില്യൺ റിയാൽ ബജറ്റ് മിച്ചമുണ്ടാക്കാനും ഇതുവഴി സാധിച്ചു. 2021 ൽ ഈ സമയത്ത് 4 ബില്യൺ റിയാലായിരുന്നു ബജറ്റ് മിച്ചം.
പെട്രോളിയും ഇതര സ്രോതസുകളിൽ നിന്ന് ഈ വർഷം ആദ്യ പകുതിയിൽ 33.1 ബില്യൺ ഖത്തർ റിയാലാണ് വരുമാനം ലഭിച്ചത്. ഇക്കാലയളവിൽ 103.4 ബില്യൺ റിയാലാണ് സർക്കാർ ചെലവ്. 32.9 ബില്യൺ റിയാൽ ശമ്പളവും 35.1 ബില്യൺ റിയാൽ പ്രധാന പ്രൊജക്ടുകൾക്കുള്ള വിഹിതവുമാണ്.
A huge increase in Qatar's revenue in the first half of this year
Adjust Story Font
16