Quantcast

ഖത്തറിന്റെ ആരോഗ്യമേഖലയിൽ വൻ കുതിപ്പ്

പൊതു-സ്വകാര്യ മേഖലകളിൽ ജീവനക്കാരുടെ എണ്ണം പത്ത് വർഷത്തിനിടെ ഇരട്ടിയായി

MediaOne Logo

Web Desk

  • Updated:

    2023-09-23 19:07:20.0

Published:

23 Sep 2023 7:00 PM GMT

A huge leap in Qatars health sector
X

ദോഹ: കഴിഞ്ഞ പത്ത് വർഷത്തിനിടെ ഖത്തറിന്റെ ആരോഗ്യ മേഖലയിലുണ്ടായത് റെക്കോർഡ് കുതിപ്പ്. പൊതു-സ്വകാര്യ മേഖലകളിൽ ജീവനക്കാരുടെ എണ്ണത്തിൽ ഇക്കാലയളവിൽ ഇരട്ടി വർധനയാണുണ്ടായത്. സ്വദേശികളും പ്രവാസികളും ഉൾപ്പെടെ ഖത്തറിലെ എല്ലാ താമസക്കാർക്കും ലോകോത്തര ആരോഗ്യ പരിപാലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുജനാരോഗ്യമന്ത്രാലയം പ്രവർത്തിക്കുന്നത്.

ഇതിന്റെ ഭാഗമായി പത്ത് വർഷം കൊണ്ട് ആരോഗ്യമേഖലയിൽ വലിയ സൗകര്യങ്ങൾ ഏർപ്പെടുത്തി. ജീവനക്കാരുടെ എണ്ണം ഇരട്ടിയായി ഉയർന്നു. 2011 ൽ 20000 ജീവനക്കാരായിരുന്നു പൊതു-സ്വകാര്യ മേഖലയിൽ ഉണ്ടായിരുന്നത്. ഇന്ന് അത് 46000 മാണെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോക്ടർ യൂസുഫ് അൽ മസ്ലമാനി പറഞ്ഞു.

കഴിഞ്ഞ ആറേഴ് വർഷത്തിനിടെ കൂടുതൽ സ്‌പെഷ്യാലിറ്റി ആശുപത്രികൾ തുറന്നു, കമ്യൂണിക്കബിൾ ഡിസീസ് സെന്റർ, ഡെയ്‌ലി മെഡിക്കൽ കെയർ സെന്റർ, ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട്. വുമൻസ് വെൽനെസ് ആന്റ് റിസർച്ച് സെന്റർ തുടങ്ങിയവ ഇക്കാലയളവിലാണ് പ്രവർത്തനമാരംഭിച്ചത്. എച്ച്.എം.സിക്ക് കീഴിൽ മാത്രം 14 ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story