Quantcast

സിമെയ്‌സിമ; 2000 കോടി റിയാൽ ചെലവിൽ ഖത്തറിൽ വൻ വിനോദ സഞ്ചാര പദ്ധതി

ക്ലബ് ഹൗസ്, അമ്യൂസ്‌മെന്റ് പാർക്ക്, ഗോൾഫ് കോഴ്‌സ്, റെസിഡൻഷ്യൽ വില്ലകൾ, ആഢംബര മറീന, ലോകോത്തര റെസ്റ്റോറന്റുകൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്

MediaOne Logo

Web Desk

  • Published:

    28 Jun 2024 5:10 PM GMT

സിമെയ്‌സിമ; 2000 കോടി റിയാൽ ചെലവിൽ ഖത്തറിൽ വൻ വിനോദ സഞ്ചാര പദ്ധതി
X

ദോഹ: ഖത്തറിൽ വൻ വിനോദ സഞ്ചാരപദ്ധതി വരുന്നു. 2000 കോടി ഖത്തർ റിയാൽ ചെലവിൽ പൂർത്തിയാക്കുന്ന സിമെയ്‌സിമ പദ്ധതി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി ഉദ്ഘാടനം ചെയ്തു.

ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം ഖത്തരി ദിയാർ റിയൽ എസ്റ്റേറ്റ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഖത്തറിന്റെ കിഴക്കൻ തീരത്ത് ഏഴ് കിലോമീറ്ററായി വ്യാപിച്ചു കിടക്കുന്ന സിമെയ്‌സിമ പ്രൊജക്ടിന് 2000 കോടി ഖത്തർ റിയാലാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് 80 ലക്ഷം ചതുരശ്ര മീറ്ററിലാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക. വിനോദ സഞ്ചാര മേഖലയിൽ 16 സോണുകളിലായാകും നിർമാണം. ഇതിൽ സ്വകാര്യ നിക്ഷേപവും ആകർഷിക്കും.

നാല് സോണുകളിൽ റിസോർട്ടുകൾ അടക്കമുള്ള സൗകര്യങ്ങളുണ്ടാകും. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്ലബ് ഹൗസ്, അമ്യൂസ്‌മെന്റ് പാർക്ക്, ഗോൾഫ് കോഴ്‌സ്, റെസിഡൻഷ്യൽ വില്ലകൾ, ആഢംബര മറീന, ലോകോത്തര റെസ്റ്റോറന്റുകൾ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്. പദ്ധതിയുടെ എട്ട് ശതമാനം പങ്കാളിത്തം സ്വകാര്യ മേഖലക്കായിരിക്കും. ഖത്തരി ദിയാർ റിയൽ എസ്റ്റേറ്റ് കമ്പനിക്കായിരിക്കും നടത്തിപ്പ് ചുമതല.

TAGS :

Next Story