വരണ്ട കാറ്റും കനത്ത ചൂടുമായി ഖത്തറില്‍ 'വിഷക്കാറ്റ്' വീശിത്തുടങ്ങി
സൂര്യാഘാതമടക്കമുള്ള വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇതു കാരണമാവും
ഖത്തറില്‍ പ്രാദേശികമായി സിമൂം എന്നറിയപ്പെടുന്ന 'വിഷക്കാറ്റ്' തുടങ്ങിയതായി ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. വരണ്ട കാറ്റും കനത്ത ചൂടുമായി രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്നതാണീ പ്രതിഭാസം.
മനുഷ്യരിലും പ്രകൃതിയിലും ഈ കാറ്റുണ്ടാകുന്ന പ്രത്യാഘാതങ്ങളെ സൂചിപ്പിച്ചാണ് വിഷക്കാറ്റ് എന്ന് പ്രയോഗിക്കുന്നത്. വരണ്ട കാറ്റും കനത്ത ചൂടും മൂലം സൂര്യാഘാതമടക്കമുള്ള വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഇതുവഴിയുണ്ടാവും. അന്തരീക്ഷ താപനില 54 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും ഈ പ്രതിഭാസം ഇടയാക്കും. ഈ മാസം 29 വരെ വിഷക്കാറ്റ് അടിച്ചുവീശുമെന്നാണ് ഖത്തറിലെ ജ്യോതിശാസ്ത്ര വിഭാഗമായ ഖത്തര്‍ കലണ്ടര്‍ അറിയിച്ചിരിക്കുന്നത്.
Next Story
Adjust Story Font
16