ചൂട് കൂടി; ഖത്തറിൽ തൊഴിലാളികളുടെ ജോലി സമയത്തിൽ ക്രമീകരണം
രാവിലെ 10 മുതൽ 3.30 വരെ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി
ഖത്തറിൽ ചൂട് കൂടിയതോടെ പുറംതൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തിൽ ക്രമീകരണം. രാവിലെ 10 മുതൽ 3.30 വരെ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ ഒന്നുമതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. അന്തരീക്ഷ താപനില ഉയർന്നു തുടങ്ങിയ സാഹചര്യത്തിൽ ആരോഗ്യ രക്ഷാ മാർഗങ്ങളെയും, തൊഴിൽ സുരക്ഷാ നിർദേശങ്ങളും വിശദമാക്കികൊണ്ട് മന്ത്രാലയം പ്രചാരണം നടത്തും. മേയ് പകുതിയോടെ തന്നെ ഇതു സംബന്ധിച്ച് ബോധവത്കരണം സജീവമാക്കിയിരുന്നു. നിർമാണ കമ്പനികൾ, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം, തൊഴിലാളികൾ എന്നിവർക്കിടയിലും ബോധവത്കരണം സജീവമായി സംഘടിപ്പിച്ചു.
കമ്പനികളും സ്ഥാപനങ്ങളും നിയമങ്ങൾ പാലിക്കണമെന്നും, മുൻ കാലങ്ങളിലേത് പോലെ തൊഴിലാളികളുടെ ജോലി സമയം പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചു. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ലേബർ ഇൻസ്പെക്ടർമാർ തൊഴിലിടങ്ങളിൽ പരിശോധന നടത്തും. നിയമം ലംഘിക്കുന്നവർക്കെതിരിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Adjust Story Font
16