ക്രൂയിസ് സഞ്ചാരികള്‍ക്ക് സൌകര്യമൊരുക്കാൻ ഖത്തര്‍ ടൂറിസവും മുവാസലാത്തും തമ്മില്‍ ധാരണ
ഖത്തറിലെത്തുന്ന ക്രൂയിസ് സഞ്ചാരികള്‍ക്ക് സൌകര്യമൊരുക്കുന്നതിനായി ഖത്തര്‍ ടൂറിസവും പൊതുഗതാഗത സംവിധാനമായ മുവാസലാത്തും തമ്മില്‍ ധാരണയിലെത്തി.
പരസ്പര സഹകരണത്തിലൂടെ സഞ്ചാരികള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യം. ഇതനുസരിച്ച് ഈ ക്രൂയിസ് ടൂറിസം സീസണില്‍ ഖത്തറിലെത്തുന്ന കപ്പലുകളുടെയും സഞ്ചാരികളുടെയും കണക്ക് ഖത്തര്‍ ടൂറിസം മുവസലാത്തിന് നേരത്തെ കൈമാറും.
ആവശ്യത്തിന് വാഹന സൌകര്യം ഒരുക്കാന്‍ ഇതുവഴി മുവാസലാത്തിന് സാധിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ഖത്തറിന്റെ ക്രൂയിസ് ടൂറിസത്തില്‍ വന്‍ വര്‍ധനയാണ് കാണിക്കുന്നത്. ഈ വര്‍ഷം ആദ്യ മാസത്തില്‍ തന്നെ നാലായിരത്തിലേറെ പേരാണ് ദോഹയിലെത്തിയത്.
Next Story
Adjust Story Font
16