ഏഷ്യന്‍ കപ്പ് ഫുട്ബോള്‍: ഉദ്ഘാടന മത്സരം അല്‍ബെയ്ത്ത് സ്റ്റേഡിയത്തില്‍
69000ത്തോളം പേര്‍ക്ക് കളിയാസ്വദിക്കാനുള്ള സൗകര്യമാണ് അല്‍ബെയ്ത്തിലുള്ളത്
ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബോളിന്‍റെ ഉദ്ഘാടന മത്സരം അല്‍ബെയ്ത്ത് സ്റ്റേഡിയത്തില്‍ നടക്കും. ലോകകപ്പ് മത്സരങ്ങളുടെ അതേ സീറ്റുകള്‍ നിലനിര്‍ത്തിയാകും മത്സരങ്ങള്‍ നടക്കുക. ജനുവരി 12നാണ് ഉദ്ഘാടന മത്സരം.
ലോകകപ്പ് ഫുട്ബോളിന് ലോകത്തെ സല്‍ക്കരിച്ചെത്തിയ അതേ വേദി തന്നെയാണ് വന്‍കരയുടെ പോരാട്ടത്തിന് തുടക്കമിടാനും ഖത്തര്‍ തെരഞ്ഞെടുത്തത്. ആതിഥേയരും നിലവിലെ ചാമ്പ്യന്‍മാരുമായ ഖത്തറിന് ആരായിരിക്കും ഉദ്ഘാടന മത്സരത്തില്‍ എതിരാളി എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ലോകകപ്പിന് ഒരുക്കിയ എല്ലാ സൗകര്യങ്ങളും ഏഷ്യന്‍ കപ്പിനും അല്‍ബെയ്ത്തിലുണ്ടാകും. സീറ്റുകളുടെ എണ്ണത്തില്‍ കുറവുവരുത്തില്ലെന്ന് സ്റ്റേഡിയം മാനേജര്‍ മുഹമ്മദ് അബ്ദുള്ള അല്‍ ഹമ്മാദി മീഡിയവണിനോട് പറഞ്ഞു.
69000ത്തോളം പേര്‍ക്ക് കളിയാസ്വദിക്കാനുള്ള സൗകര്യമാണ് അല്‍ബെയ്ത്തിലുള്ളത്. അല്‍ബെയ്ത്തില്‍ എത്ര മത്സരങ്ങള്‍ നടക്കുമെന്ന കാര്യം നറുക്കെടുപ്പിന് ശേഷമേ പുറത്തുവിടൂ. അൽ ജനൂബ് സ്റ്റേഡിയം, അഹമ്മദ് ബിൻ അലി സ്റ്റേഡിയം, അൽ തുമാമ സ്റ്റേഡിയം, എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം, ഖലീഫ ഇന്‍റർനാഷണൽ സ്റ്റേഡിയം, ജാസിം ബിൻ ഹമദ്, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം എന്നിവയാണ് മറ്റുവേദികള്‍.
Adjust Story Font
16