അൽബിദ പാർക്ക് ഫിഫ ഫാൻ ഫെസ്റ്റിവലിന് ഒരുങ്ങുന്നു
ദോഹ കോർണിഷിനോട് ചേർന്ന അൽബിദ പാർക്കാണ് ഖത്തറിൽ ആരാധകരുടെ ഉത്സവ കേന്ദ്രം. ഒരേ സമയം 40,000 പേർക്ക് ഒരുമിച്ച് കളിയാസ്വദിക്കാം.
ദോഹ: ലോകകപ്പിൽ കളിക്കളങ്ങൾ കഴിഞ്ഞാൽ ആരവങ്ങളുടെ കേന്ദ്രമാകുന്ന അൽബിദ പാർക്ക് ഫിഫ ഫാൻ ഫെസ്റ്റിവലിന് സർവസജ്ജമാകുന്നു. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ പാർക്കിന്റെ വാദി അൽ സൈൽ മേഖല താൽകാലികമായി അടച്ചതായി സുപ്രിംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു.
ദോഹ കോർണിഷിനോട് ചേർന്ന അൽബിദ പാർക്കാണ് ഖത്തറിൽ ആരാധകരുടെ ഉത്സവ കേന്ദ്രം. ഒരേ സമയം 40,000 പേർക്ക് ഒരുമിച്ച് കളിയാസ്വദിക്കാം. ഇതിനായി വിപുലമായ സൗകര്യങ്ങളാണ് പാർക്കിൽ ഒരുങ്ങുന്നത്, നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി വാദി അൽ സൈൽ മേഖലയാണ് ഇപ്പോൾ താൽക്കാലികമായി അടച്ചത്. ലോകകപ്പ് തുടങ്ങുന്നതുവരെ് പ്രദേശത്തേക്ക് പ്രവേശനം ഉണ്ടാകില്ല. ഖത്തറിൽ നിരവധി ഫാൻ സോണുകളുണ്ടെങ്കിലും ഏക ഫിഫ ഫാൻഫെസ്റ്റിവൽ കേന്ദ്രം അൽ ബിദ പാർക്കായിരിക്കും.
ഡിസംബർ 18 വരെ കൂറ്റൻ സ്‌ക്രീനിൽ എല്ലാ മത്സരങ്ങളുടെയും തത്സമയ പ്രദർശനത്തിനൊപ്പം, ഇടവേളയിൽ സ്റ്റേജ് കലാ പരിപാടികൾ, മ്യൂസിക് ഷോ, സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യ സ്റ്റാളുകൾ തുടങ്ങി ഉത്സവകാലത്തിന് കൂടിയാണ് ഫാൻ ഫെസ്റ്റിവൽ വേദിയാവുന്നത്. ഖത്തർ ലോകകപ്പിന്റെ ഏറ്റവും ആകർഷക കേന്ദ്രമായിരിക്കും അൽബിദ പാർക്ക്.
Adjust Story Font
16