ഖത്തർ അമീറും അമേരിക്കൻ പ്രസിഡന്റും നാളെ കൂടിക്കാഴ്ച നടത്തും
റഷ്യ വാതക വിതരണം നിർത്തിയതോടെ യൂറോപ്പിൽ ഉടലെടുത്ത ഊർജ പ്രതിസന്ധി പരിഹരിക്കാൻ അമേരിക്ക ഖത്തറിന്റെ സഹായം തേടിയിരുന്നു
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച നാളെ നടക്കും. അമീർ ഇന്ന് രാവിലെ വാഷിങ്ടണിലെത്തി. ജോ ബൈഡൻ സ്ഥാനമേറ്റ ശേഷം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ ആദ്യ വൈറ്റ്ഹൗസ് സന്ദർശനമാണിത്. യുക്രൈൻ പ്രതിസന്ധിക്ക് പിന്നാലെ യൂറോപ്പിൽ അമേരിക്കയുടെ സഖ്യരാജ്യങ്ങൾ ഊർജപ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്. ആഗോള ഊർജ സുരക്ഷ തന്നെയാകും പ്രധാന ചർച്ചാ വിഷയം. ഇതോടൊപ്പം വ്യാപാര- വാണിജ്യ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെക്കാനിടയുണ്ട്. യൂറോപ്യൻ വിമാന നിർമാണ കമ്പനിയായ എയർബസുമായുള്ള ഖത്തർ എയർവേസിന്റെ തർക്കം രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിൽ അമേരിക്കൻ വിമാന നിർമാതാക്കളായ ബോയിങ്ങുമായി കരാറിനും സാധ്യതയുണ്ട്.
അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തിന് ശേഷമുള്ള സംഭവവികാസങ്ങളും ചർച്ചയാകും. റഷ്യ വാതക വിതരണം നിർത്തിയതോടെ യൂറോപ്പിൽ ഉടലെടുത്ത ഊർജ പ്രതിസന്ധി പരിഹരിക്കാൻ അമേരിക്ക ഖത്തറിന്റെ സഹായം തേടിയിരുന്നു.
Ameer of Qatar Sheikh Tamim bin Hamad Al Thani and US President Joe Biden
The crucial meeting between the two will take place tomorrow.
Adjust Story Font
16