ലോകകപ്പ് ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യം; വിമര്‍ശനങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഖത്തര്‍ അമീര്‍
ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വ്യാജപ്രചാരണങ്ങളാണ് ഖത്തറിനെതിരെ നടന്നതെന്ന് അമീര്‍ പറഞ്ഞു

ദോഹ: ലോകകപ്പ് ഫുട്ബോളിന് കിക്കോഫ് വിസില്‍ മുഴങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ തുടരുന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കി ഖത്തര്‍ അമീര്‍. ലോകകപ്പ് ആതിഥേയരായി തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വ്യാജപ്രചാരണങ്ങളാണ് ഖത്തറിനെതിരെ നടന്നതെന്ന് അമീര്‍ പറഞ്ഞു, ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അമീര്‍ തുറന്നടിച്ചു
ലോകകപ്പ് ഫുട്ബോളിന് ഇനി ദിവസങ്ങളുടെ അകലം മാത്രമാണുള്ളത്. മുന്‍ ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഖത്തര്‍ വളരെ നേരത്തെ തന്നെ സൗകര്യങ്ങളെല്ലാം ഒരുക്കുകയും ചെയ്തു. എന്നാല്‍ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ തുടര്‍ച്ചയായി ഖത്തറിനെതിരെ വാര്‍ത്തകള്‍ പടച്ചുവിട്ടിരുന്നു. ഈ ആസൂത്രിത നീക്കത്തിനെതിരെയാണ് അമീർ തുറന്നടിച്ചത്. ഒരു ആതിഥേയര രാജ്യവും നേരിടാത്ത വിമര്‍ശനങ്ങളാണ് ഖത്തറിനെതിരെ നടത്തുന്നത്. ഈ വിമര്‍ശനങ്ങളോട് വിവേകത്തോടും ആത്മവിശ്വാസത്തോടെയുമാണ് ഞങ്ങള്‍ പ്രതികരിച്ചത്.
മെച്ചപ്പെടുത്താനും മാറ്റങ്ങൾ കൊണ്ടുവരാനും സഹായിക്കുന്ന ആരോഗ്യകരമായ വിമർശനങ്ങളായാണ് കണക്കാക്കിയത്. എന്നാല്‍, ആവർത്തിക്കുന്ന വിമർശനങ്ങൾക്കു പിന്നിലെ വിശ്വാസ്യത ചോദ്യചെയ്യപ്പെടും. കെട്ടിച്ചമച്ച കണക്കുകളും ഇരട്ടത്താപ്പുകളുമാണ് ഈ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമായെന്നും അമീര്‍ തുറന്നടിച്ചു. ആരാണ് ഖത്തറികള്‍ എന്ന് ലോകത്തിനു മുന്നിൽ തുറന്നുകാണികാനുള്ള അവസരമാണ് ഈ ലോകപ്പ് ഫുട്‍ബോൾ.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെയും സ്ഥാപനങ്ങളുടെയും മികവ് മാത്രമല്ല ഖത്തറിന്റെ സംസ്കാരിക ഐഡിന്റിന്റി കൂടിയാണ് ഈ ലോകകപ്പിൽ പ്രദർശിപ്പിക്കുന്നത്. ലോകകപ്പ് ഒരു ചരിത്ര സംഭവമാണ്, അതോടൊപ്പം അത് മാനുഷികത പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണെന്നും അമീര്‍ പറഞ്ഞു. ലോകകപ്പിനെ വരവേൽക്കാൻ രാജ്യം എല്ലാ അർത്ഥത്തിലും ഒരുങ്ങികഴിഞ്ഞു. ഏതാനും പദ്ധതികൾ അവസാന മിനിക്കുപണികളിലാണ്. അയൽ രാജ്യങ്ങളും സൗഹൃദരാജ്യങ്ങളുമെല്ലാം ഈ ലോകമേളയുടെ വിജയകരമായ സംഘാടനത്തിൽ ഞങ്ങളോട് സഹകരിക്കുന്നുണ്ട്. ഇത് എല്ലാവരുടെയും ടൂർണമെന്റാണെന്നും അമീര്‍ വ്യക്തമാക്കി
Adjust Story Font
16