Quantcast

വിദ്യാർഥികൾ അധ്യാപകരായി; നോബിൾ ഇന്റർനാഷണൽ സ്‌കൂളിൽ വിപുലമായ അധ്യാപകദിനാഘോഷം സംഘടിപ്പിച്ചു

തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ വിവിധ ക്ലാസ്സുകളിൽ അധ്യാപകരായെത്തി ക്ലാസുകൾ നയിച്ചു.

MediaOne Logo

Web Desk

  • Published:

    9 Sep 2024 1:49 PM GMT

വിദ്യാർഥികൾ അധ്യാപകരായി; നോബിൾ ഇന്റർനാഷണൽ സ്‌കൂളിൽ വിപുലമായ അധ്യാപകദിനാഘോഷം സംഘടിപ്പിച്ചു
X

ദോഹ: നോബിൾ ഇൻറർനാഷണൽ സ്‌കൂളിൽ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. സ്‌കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ സ്‌കൂൾ അസ്സംബ്ലിയോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ വിവിധ ക്ലാസ്സുകളിൽ അധ്യാപകരായെത്തി ക്ലാസുകൾ നയിച്ചു. വിദ്യാർഥികൾക്ക് പുതിയൊരു അനുഭവം പകരാൻ പ്രസ്തുത ക്ലാസ്സുകൾ സഹായകരമായി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അധ്യാപക ദിനാഘോഷത്തിൽ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ഷിഹാബുദ്ദീൻ എം സ്വാഗതം പറഞ്ഞു. തുടർന്ന് പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ് മുഖ്യ പ്രഭാഷകനായി. വൈസ് പ്രിൻസിപ്പൽസ് ജയ്‌മോൻ ജോയ്, റോബിൻ കെ ജോസ് എന്നിവർ അധ്യാപക ദിന സന്ദേശം കൈമാറി. ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ സെന്റർ, വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് നൽകുന്ന മികച്ച അധ്യാപക പുരസ്‌കാരത്തിന് അർഹരായ ഗണിതശാസ്ത്ര വിഭാഗം അദ്ധ്യാപകൻ ഉണ്ണികൃഷ്ണൻ, ശാസ്ത്ര വിഭാഗം അധ്യാപിക ഫർഹീൻ എന്നിവരെ അഭിനന്ദിച്ചു. തുടർന്ന് സംഗീതത്തിന്റെയും നൃത്ത, നൃത്തേതര ഇനങ്ങളുടെയും മാസ്മരിക പ്രകടനങ്ങളുമായി അധ്യാപകർ വിവിധ കലാ- സാംസ്‌കാരിക പരിപാടികൾ അവതരിപ്പിച്ചു. സ്‌കൂൾ ഹെഡ് ഓഫ് സെക്ഷൻസ് നിസാർ കെ, മുഹമ്മദ് ഹസ്സൻ, പദ്മ അരവിന്ദ്, ധന്യ ലിൻറോ, അസ്മ റോഷൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

TAGS :

Next Story