ആരോഗ്യപ്രവർത്തകർ ഇടപെട്ട് നിർത്തിവെപ്പിച്ച ബ്രസീൽ - അർജന്റീന മത്സരം സംബന്ധിച്ച തർക്കം അന്താരാഷ്ട്ര കായിക കോടതിയിൽ
കഴിഞ്ഞ വർഷം സെപ്തംബറിൽ ബ്രസീലിൽ വെച്ച് നടക്കേണ്ട യോഗ്യതാ മത്സരമാണ് കളി തുടങ്ങി അഞ്ച് മിനുട്ടിനകം നിർത്തിവെക്കേണ്ടി വന്നത്. എമിലിയാനോ മാർട്ടിനെസ്, ക്രിസ്ത്യൻ റൊമേറോ, ലോസെൽസോ എന്നിവർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ബ്രസീലിയൻ ആരോഗ്യ വകുപ്പാണ് മത്സരം നിർത്തിവെക്കാൻ ആവശ്യപ്പെട്ടത്.
ദോഹ: ബ്രസീലിയൻ ആരോഗ്യപ്രവർത്തകർ ഇടപെട്ട് നിർത്തിവെപ്പിച്ച ബ്രസീൽ- അർജന്റീന മത്സരം സംബന്ധിച്ച തർക്കം അന്താരാഷ്ട്ര കായിക കോടതിയിൽ. മത്സരം വീണ്ടും നടത്താനുള്ള ഫിഫയുടെ നീക്കത്തിനെതിരെ അർജന്റീന ഫുട്‌ബോൾ ഫെഡറേഷനാണ് കോടതിയെ സമീപിച്ചത്. ആഗസ്റ്റ് ആദ്യവാരം കോടതി വിധി വന്നേക്കും
കഴിഞ്ഞ വർഷം സെപ്തംബറിൽ ബ്രസീലിൽ വെച്ച് നടക്കേണ്ട യോഗ്യതാ മത്സരമാണ് കളി തുടങ്ങി അഞ്ച് മിനുട്ടിനകം നിർത്തിവെക്കേണ്ടി വന്നത്. എമിലിയാനോ മാർട്ടിനെസ്, ക്രിസ്ത്യൻ റൊമേറോ, ലോസെൽസോ എന്നിവർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ബ്രസീലിയൻ ആരോഗ്യ വകുപ്പാണ് മത്സരം നിർത്തിവെക്കാൻ ആവശ്യപ്പെട്ടത്. ഈ മത്സരം സെപ്തംബറിൽ വീണ്ടും നടത്തണമെന്നാണ് ഫിഫയുടെ ആവശ്യം. ഇതിനെതിരെയാണ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചത്, മത്സരം നടത്താതെ മുഴുവൻ പോയിന്റും അർജന്റീനയ്ക്ക് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആഗസ്റ്റ് ആദ്യവാരത്തിൽ കോടതി ഇക്കാര്യത്തിൽ തീർപ്പ് കൽപ്പിക്കും. മത്സരം നടത്തിപ്പിലെ വീഴ്ചയിൽ ഫിഫ ബ്രസീലിന് പിഴ ചുമത്തിയിരുന്നു.
Adjust Story Font
16