ലോകകപ്പിന് മുന്പേ ലഖ്തൈഫിയ അണിഞ്ഞൊരുങ്ങി
- Published:
7 March 2022 11:43 AM GMT
ദോഹ. ലഖ്തൈഫിയ മെട്രോ സ്റ്റേഷന് സമീപത്തുള്ള റോഡുകളുടെ നിര്‍മാണവും സൌന്ദര്യവത്കരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതായി പൊതുമരാതമത്ത് അതോറിറ്റി ( അഷ്ഗാല്‍ ) അറിയിച്ചു. റോഡുകള്‍ ഗതാഗതത്തിനായി തുറന്നിട്ടുണ്ട്.ഗ്രേറ്റർ ദോഹ പ്രോജക്റ്റിന്റെ ഭാഗമാണ് നിര്‍മാണ പ്രവര്‍ത്തികള്‍.സൈക്കിള്‍ ട്രാക്കും നടപ്പാതയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. സ്റ്റേഷനിലും പരിസരങ്ങളിലും മരങ്ങളും പുല്ലും നട്ടുപിടിപ്പിച്ച് മനോഹരമാക്കി. ലഖ്തൈഫിയ സ്റ്റേഷനിലേക്ക് ഇതോടെ രണ്ട് പ്രവേശന കവാടങ്ങളായി. ഒന്ന് ലുസൈല്‍ റോഡില്‍ നിന്നും മറ്റൊന്ന്പേൾ റോഡിൽ നിന്നും.ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി ഖത്തറിലെ ഗതാഗത ശൃംഖല വികസിപ്പിക്കുന്നതിന്റെയും റോഡ് -റെയിൽ ശൃംഖലകള്‍ തമ്മിലുള്ള സംയോജനം വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.
ദോഹ മെട്രോ റെഡ് ലൈനിനൊപ്പം അടുത്തിടെ തുറന്ന ലുസൈൽ ട്രാം ലൈനിലേക്കും ലഖ്തൈഫിയ സ്റ്റേഷനില്‍ നിന്ന് യാത്ര ചെയ്യാം.ലഖ്തൈഫിയ സ്റ്റേഷന്റെ പരിസരത്ത് സന്ദർശകർക്ക് ഇരിപ്പിടവും സൈക്കിൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 17000സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ പാര്‍ക്കിന് സമാനമായ രീതിയിലാണ് ഈ മേഖലയെ മാറ്റിയെടുത്തത്. ഇരുനൂറോളം മരങ്ങളും തണലൊരുക്കാന്‍ വച്ചുപിടിപ്പിച്ചു, മലിനജല ശൃംഖല, മഴവെള്ള ഡ്രൈനേജ് ലൈനുകള്‍ ,ജലസേചനത്തിനായി ശുദ്ധീകരിച്ച വാട്ടർ ലൈനുകൾ, ഭംഗികൂട്ടുന്നതിനായി അത്യാധുനിക ലൈറ്റിങ്ങ്എന്നിവയും ലഖ്തൈഫിയയില്‍ സജ്ജീകരിച്ചിട്ടുണ്ട്
..............
Adjust Story Font
16