Quantcast

ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനൽ ലുസൈൽ സ്റ്റേഡിയത്തിൽ

അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലായിരുന്നു ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ ഉദ്ഘാടനവും ഫൈനലും നിശ്ചയിച്ചിരുന്നത്

MediaOne Logo

Web Desk

  • Published:

    21 Aug 2023 7:02 PM GMT

ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനൽ ലുസൈൽ സ്റ്റേഡിയത്തിൽ
X

ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ കലാശപ്പോര് ലോകകപ്പ് ഫൈനല്‍ വേദിയായ ലുസൈല്‍ സ്റ്റേഡിയത്തിലേക്ക് മാറ്റി. ഉദ്ഘാടന മത്സരവും ലുസൈല്‍ സ്റ്റേഡിയത്തില്‍ തന്നെ നടക്കും. അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലായിരുന്നു ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ ഉദ്ഘാടനവും ഫൈനലും നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ ആരാധകര്‍ക്ക് കളിയാസ്വദിക്കാനുള്ള അവസരമുണ്ടാക്കാനാണ് ലൂസൈൽ സ്റ്റേഡിയത്തിലേക്ക് മാറ്റിയത്.

എണ്‍പതിനായിരത്തിലേറെ കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട് ലുസൈല്‍ സ്റ്റേഡിയത്തിന്. ഇതോടെ ഏഷ്യന്‍ കപ്പ് മത്സര വേദികള്‍ ഒമ്പതായി. ഖത്തറും ലബനനും തമ്മിലുള്ള മത്സരത്തോടെ ജനുവരി പന്ത്രണ്ടിനാണ് ഏഷ്യന്‍ കപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഫെബ്രുവരി പത്തിനാണ് ഫൈനല്‍, അല്‍ തുമാമയിലും അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലുമാണ് സെമി ഫൈനല്‍ മത്സരങ്ങള്‍.

ഇന്ത്യയടക്കം 24 കരുത്തരാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ . ജനുവരി 13 ന് ആസ്ത്രേലിയക്ക് എതിരെയും 15ന് ഇറാഖിനെതിരെയും 18ന് ഉസ്ബകിസ്താനെതിരെയുമാണ് ഇന്ത്യയുടെ മത്സരങ്ങള്‍.


TAGS :

Next Story