Quantcast

ഏഷ്യൻ കപ്പ് ഫുട്‌ബോൾ: ഒന്നര ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു

ടിക്കറ്റ് സ്വന്തമാക്കിയവരിൽ ഇന്ത്യക്കാർ മുൻനിരയിൽ

MediaOne Logo

Web Desk

  • Published:

    17 Oct 2023 7:27 PM GMT

Asian Cup Football: One and a half lakh tickets have been sold
X

ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ആദ്യബാച്ച് ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ഒന്നരലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ടിക്കറ്റ് സ്വന്തമാക്കിയവരിൽ ഇന്ത്യക്കാർ ആദ്യ മൂന്നിലുണ്ട്.

ലോകകപ്പ് ഫുട്‌ബോളിന് പിന്നാലെയെത്തുന്ന ഏഷ്യൻ കപ്പ് ഫുട്‌ബോളിനെയും ആവേശപൂർവമാണ് ഖത്തറിലെയും മേഖലയിലെയും ആരാധകർ വരവേൽക്കുന്നത്. ആദ്യഘട്ട ടിക്കറ്റ് വിൽപ്പനയിൽ ഈ ആവേശം പ്രകടമായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഒക്ടോബർ പത്തിന് തുടങ്ങിയ ടിക്കറ്റ് വിൽപ്പനയിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ആദ്യ ബാച്ചിലെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ആദ്യ 24 മണിക്കൂറിൽ തന്നെ എൺപതിനായിരത്തിലേറെ ടിക്കറ്റുകൾ വിറ്റഴിഞ്ഞിരുന്നു. 25 റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്.

ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. ഖത്തർ, സൗദി അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ആരാധകരാണ് ടിക്കറ്റ് സ്വന്തമാക്കിയവരിൽ മുന്നിൽ. ഇന്ത്യൻ ടീമിന്റെയും സഹലും ആഷിഖ് കുരുണിയനും അടക്കമുള്ള മലയാളി താരങ്ങളുടെയും സാന്നിധ്യം ഖത്തറിലെ മലയാളി ഫുട്‌ബോൾ ആരാധകരുടെ ആവേശം കൂട്ടിയിട്ടുണ്ട്. ഒപ്പം അന്താരാഷ്ട്ര ഗോൾ നേട്ടത്തിൽ മെസിക്കും റൊണാൾഡോയ്ക്കുമൊപ്പം മുന്നേറുന്ന നായകൻ സുനിൽ ഛേത്രിയുടെ പ്രകടനം നേരിൽ കാണാനും കാത്തിരിക്കുകയാണ് ആരാധകർ. ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന മത്സരം നടന്ന അൽബെയ്ത്ത് സ്റ്റേഡിയത്തിലും അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിലുമാണ് ഇന്ത്യയുടെ മത്സരങ്ങൾ.


Asian Cup Football: One and a half lakh tickets have been sold

TAGS :

Next Story