Quantcast

ഖത്തറും ഇതര ജിസിസി രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലേക്ക്

വ്യാപാര ഇടപാടിൽ കഴിഞ്ഞ വർഷം വൻ കുതിച്ചുചാട്ടമുണ്ടായതായി ഖത്തർ പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്കുകൾ

MediaOne Logo

Web Desk

  • Updated:

    2023-01-08 18:14:48.0

Published:

8 Jan 2023 5:57 PM GMT

ഖത്തറും ഇതര ജിസിസി രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലേക്ക്
X

ഖത്തറും ജിസിസി രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലേക്ക്. വ്യാപാര ഇടപാടിൽ കഴിഞ്ഞ വർഷം വൻ കുതിച്ചുചാട്ടമുണ്ടായതായി ഖത്തർ പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. 2022 ആദ്യ പാദത്തെ അപേക്ഷിച്ച് മൂന്നാംപാദത്തിൽ ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകളിൽ 85 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. ആദ്യ പാദത്തിൽ 7.3 ബില്യൺ ഖത്തർ റിയാൽ ആയിരുന്നത് മൂന്നാംപാദത്തിൽ 13.4 ബില്യൺ ആയതായി കണക്കുകൾ പറയുന്നു. നാലാംപാദത്തിലെ കണക്കുകൾ ലഭ്യമായിട്ടില്ല.

2021ൽ ആകെ 19.12 ബില്യൺ ഖത്തർ റിയാലിന്റെ വ്യാപാരമാണ് നടന്നിരുന്നത്. 2022ൽ ആദ്യ മൂന്ന് പാദത്തിൽ തന്നെ 30 ബില്യൺ കടന്നു. മേഖലയിലെ സമ്പദ്ഘടനയിൽ ഒന്നാകെയുണ്ടായ ഉണർവ്വ് കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്. ലോകകപ്പ് കാലത്ത് ജിസിസി വിനോദ സഞ്ചാരമേഖലയിൽ വലിയ കുതിപ്പുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ വർഷവും ഹോർട്ടി കൾച്ചർ എക്‌സ്‌പോ ഉൾപ്പെടെ നിരവധി പരിപാടികൾക്കാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്.



TAGS :

Next Story