സ്തനാർബുദ ബോധവത്കരണം; ഖത്തറിലെ നസീം ഹെൽത്ത് കെയർ വാക്കത്തോൺ സംഘടിപ്പിച്ചു
സ്തനാർബുദത്തെക്കുറിച്ചും അർബുദം നേരത്തെ കണ്ടെത്തുന്നതിനെക്കുറിച്ചും അവബോധം വളർത്തുകയെന്നതാണ് ലക്ഷ്യം
ദോഹ: ഖത്തറിലെ നസീം ഹെൽത്ത് കെയർ സ്തനാർബുദ ബോധവത്കരണവുമായി വാക്കത്തോൺ സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നായി 350 ലേറെ പേർ പങ്കെടുത്തു.കാൻ വാക്ക് എന്ന പേരിലാണ് നസീം ഹെൽത്ത് കെയർ ദോഹ ആസ്‌പെയർ പാർക്കിൽ വാക്കത്തോൺ സംഘടിപ്പിച്ചത്. സ്തനാർബുദത്തെക്കുറിച്ചും അർബുദം നേരത്തെ കണ്ടെത്തുന്നതിനെക്കുറിച്ചും അവബോധം വളർത്തുകയെന്നതാണ് ലക്ഷ്യം.
സ്തനാർബുദത്തെ അതിജീവിച്ച ഫാത്തിമ മാപ്പാരി തന്റെ കാൻസർ അതിജീവന യാത്ര പങ്കുവെച്ചു.ഖത്തറിലെ പ്രവാസി സമൂഹത്തിൽ വലിയ പിന്തുണയാണ് കാൻവാക്കിന് ലഭിച്ചതെന്ന്സംഘാടകർ പറഞ്ഞു. ഖത്തറിലെ വിവിധ രാജ്യക്കാരായ പ്രവാസികൾ കാൻ വാക്കിന്റെ ഭാഗമായി. പരിപാടിയുടെ ഭാഗമായി പ്രത്യേക വർക്കൌട്ട് സെഷനുകളും ഒരുക്കിയിരുന്നു.
Next Story
Adjust Story Font
16