Quantcast

ബജറ്റ് എയർലൈനായ ഫ്‌ളൈനാസ് ഖത്തറിൽ ലോഞ്ച് ചെയ്തു

കമ്പനിയുടെ ലക്ഷ്യം 2030 ഓടെ 250 ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് നടത്തുകയാണെന്ന് ഫ്‌ളൈ നാസ്

MediaOne Logo

Web Desk

  • Published:

    31 Jan 2023 6:37 PM GMT

ബജറ്റ് എയർലൈനായ ഫ്‌ളൈനാസ് ഖത്തറിൽ ലോഞ്ച് ചെയ്തു
X

ബജറ്റ് എയർലൈനായ ഫ്‌ളൈനാസ് ഖത്തറിൽ ലോഞ്ച് ചെയ്തു. സൗദി അറേബ്യക്കും ഖത്തറിനും ഇടയിൽ സർവീസ് നടത്തുന്ന ബജറ്റ് എയർലൈനാണ് ഫ്‌ളൈനാസ്. സർവീസ് വിപുലമാക്കുന്നതിന്റെ ഭാഗമായാണ് കമ്പനി ഖത്തരിൽ ലോഞ്ച് ചെയ്തത്. എവൻസ് ട്രാവൽ ആന്റ് ടൂർസുമായി ചേർന്നാണ് ഖത്തറിൽ പ്രവർത്തിക്കുന്നത്.

2022ൽ വൻ വളർച്ച നേടിയ കമ്പനിയുടെ ലക്ഷ്യം 2030 ഓടെ 250 ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് നടത്തുകയാണെന്ന് ഫ്‌ളൈ നാസ് ഇന്റർനാഷണൽ സെയിൽസ് വൈസ് പ്രസിഡന്റ് അബ്ദുൽ ഇലാഹ് സുലൈമാൻ അൽ ഈദി പറഞ്ഞു. ഇന്ത്യക്കാർക്കും ഫ്‌ളൈനാസിന്റെ സർവീസുകൾ ഏറെ പ്രയോജനപ്പെടും.

ലോഞ്ചിങ് ചടങ്ങിൽ ഖത്തറിലെ സൗദി അംബാസഡർ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു, ഫ്‌ളൈ നാസ് സീനിയർ സ്ട്രാറ്റജിക്ക് & കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ മാനേജർ മൂസ ബഹരി, ഗ്രൗണ്ട് ഓപ്പറേഷൻ സീനിയർ മാനേജർ ഫഹദ് അൽ ഖഹ്താനി, ഗൾഫ് ആൻഡ് മിഡിലീസ്റ്റ് റീജിയണൽ മാനേജർ സയ്യിദ് മസ്ഹറുദ്ദീൻ, അൽ റയീസ് ഗ്രൂപ്പ് ചെയർമാൻ അഹ്‌മദ് അൽ റയീസ്,ഫ്‌ളൈ നാസ് ഖത്തർ ജി.എസ്.എ എവൻസ് ട്രാവൽ ആൻഡ് ടൂർസ് മാനേജിംഗ് ഡയറക്ടർ നാസർ കറുകപ്പാടത്ത്, ഫ്‌ളൈ നാസ് ഖത്തർ മാനേജർ അലി ആനക്കയം എന്നിവർ നേതൃത്വം നൽകി.

Budget airline Flynas has launched in Qatar

TAGS :

Next Story