Quantcast

ലോകകപ്പിനൊരുങ്ങി കാനറിപ്പട; ബ്രസീലിന്റെ ഔദ്യോഗിക ജേഴ്‌സി പുറത്തിറക്കി

ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകൾ സംസ്‌കരിച്ചാണ് ജേഴ്‌സി നിർമിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    10 Aug 2022 5:46 AM GMT

ലോകകപ്പിനൊരുങ്ങി കാനറിപ്പട;  ബ്രസീലിന്റെ ഔദ്യോഗിക ജേഴ്‌സി പുറത്തിറക്കി
X

ഖത്തർ ലോകകപ്പിനൊരുങ്ങുന്ന നെയ്മറിന്റെ കാനറിപ്പട ബ്രസീലിന്റെ ജേഴ്‌സി പുറത്തിറക്കി. ബ്രസീലിന്റെ പേരും പെരുമയും ഉയർത്തിയ മഞ്ഞ നിറത്തിൽ തന്നെയാണ് ഹോം കിറ്റ്. ജേഴ്‌സിയുടെ കോളറിലും സ്ലീവ് കഫിലും ബ്രസീൽ പതാകയെ അടയാളപ്പെടുത്തുന്ന പച്ച, നീല നിറങ്ങളും നൽകിയിട്ടുണ്ട്. ബട്ടൺ അഴിച്ചാൽ കോളറിൽ ബ്രസീൽ പതാകയും കാണാം.





നീല നിറത്തിൽ കൈയ്യിൽ മഞ്ഞ ഡിസൈനോട് കൂടിയതാണ് എവേ കിറ്റ്. രണ്ട് കിറ്റിലും ജാഗ്വറിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. 2002ൽ ബ്രസീലിന് ലോകകിരീടം സമ്മാനിച്ച റൊണാൾഡോയാണ് ജേഴ്‌സി പുറത്തിറക്കിയത്. ബ്രസീൽ അവസാനമായി ലോകകിരീടം നേടിയത് 2002 ൽ ജപ്പാനിലും കൊറിയയിലുമായി നടന്ന ലോകകപ്പിലായിരുന്നു.

തീർത്തും പരിസ്ഥിതി സൗഹൃദമാണ് ജേഴ്‌സി എന്ന പ്രത്യേകത കൂടിയുണ്ട്. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകൾ സംസ്‌കരിച്ചാണ് ജേഴ്‌സി നിർമിച്ചിരിക്കുന്നത്.








TAGS :

Next Story